വഴിപാടായി ശുചീകരണം
Sunday, May 19, 2024 6:13 AM IST
തു​റ​വൂ​ർ: നാ​ടെ​ങ്ങും വ​ഴി​പാ​ടാ​യി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കീ​ഴി​ലു​ള്ള വാ​ർ​ഡു​ക​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേശ​പ്ര​കാ​ര​മു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം വെ​റും വ​ഴി​പാ​ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

നാ​ടും ന​ഗ​ര​വും തോ​ടു​ക​ളും പു​ഴ​ക​ളും മു​ഴു​വ​ൻ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞി​ട്ടും അ​തൊ​ന്നും ശു​ചി​യാ​ക്കാ​തെ ഫോ​ട്ടോ​ക്കും റി​പ്പോ​ർ​ട്ടി​നും വേ​ണ്ടി ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ മാ​ത്രം ചാ​ക്കി​ലാ​ക്കി അ​വി​ടെ​ത്ത​ന്നെ നി​ക്ഷേ​പി​ച്ചു പോ​വു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. ഹ​രി​ത​ക​ർ​മ​സേ​ന​ പ​ല സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് വ​ൻ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

പ​ള്ളി​ത്തോ​ട്-​ചാ​വ​ടി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ചാ​ക്ക് ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ൾ കി​ട​ന്നി​ട്ടും കു​ത്തി​യ​തോ​ട്- തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. ഈ ​പ്ര​ദേ​ശം മു​ഴു​വ​ൻ കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ വ്യാ​പി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഗ്രാ​മ ,പ​ട്ട​ണ പ്ര​ദേ​ശ​ങ്ങ​ൾ മു​ഴു​വ​ൻ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

മ​ഴ​ക്കാ​ല​ത്തി​ന് മു​ൻ​പ് ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ന്ന​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഇ​തിന് യാ​തൊ​രു ഫ​ല​വും ഇ​ല്ല​ന്നെ​ാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ​ട്ട​ണ​ങ്ങ​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യണമെന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.