ക​ള്ളാ​യി​യി​ൽ മി​ന്ന​ൽ​ചു​ഴ​ലി; അ​ഞ്ഞൂ​റി​ലേ​റെ വാ​ഴ​ക​ൾ ന​ശി​ച്ചു
Thursday, May 16, 2024 1:04 AM IST
തൃ​ക്കൂ​ർ: കി​ഴ​ക്കേ ക​ള്ളാ​യി പ്ര​ദേ​ശ​ത്തു മി​ന്ന​ൽ​ചു​ഴ​ലി​യി​ൽ അ​ഞ്ഞൂ​റി​ലേ​റെ നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​ച്ചു. മാ​ന്തോ​ട്ട​ത്തി​ൽ ജ​സ്റ്റി​ന്‍റെ 300 വാ​ഴ​ക​ളും പ്ര​കാ​ശ​ൻ, സു​ഭാ​ഷ്, ഭ​വ​ദാ​സ് എ​ന്നി​വ​രു​ടെ വാ​ഴ​ക​ളു​മാ​ണ് കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണ​ത്. മേ​ഖ​ല​യി​ൽ തെ​ങ്ങു​ക​ളും ക​ട​പു​ഴ​കി വീ​ണു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ല​ച്ച വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി കൃ​ഷി​ചെ​യ്ത വാ​ഴ​ക​ൾ ന​ശി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ​ക്കു ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. തൃ​ക്കൂ​ർ കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.