അ​ധ്യാ​പി​ക ടി​പ്പ​റി​ടി​ച്ചു മ​രി​ച്ചു
Tuesday, May 7, 2024 10:17 PM IST
മം​ഗ​ല​പു​രം: ‍ക​ണി​യാ​പു​ര​ത്ത് ടി​പ്പ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ചു. പെ​രു​മാ​തു​റ കു​ഴി​വി​ളാ​ക​ത്ത് വീ​ട്ടി​ൽ റു​ക്സാ​ന (35)യാ​ണ് മ​രി​ച്ച​ത്. പെ​രു​മാ​തു​റ മാ​ട​ൻ​വി​ള ഷം​സു​ൽ ഇ​സ്ലാം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ് റു​ക്സാ​ന. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 3:15 ന് ​വെ​ട്ടു​റോ​ഡ് ജം​ഗ്ഷ​നി​ൽ ആ​യി​രു​ന്നു അ​പ​ക​ടം.

ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്നും സാ​ധ​ങ്ങ​ൾ വാ​ങ്ങി ക​ണി​യാ​പു​ര​ത്ത് ഭാ​ഗ​ത്തേ​ക്ക് ബ​ന്ധു​വി​നൊ​പ്പം സ്കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു യു​വ​തി. സ്കൂ​ട്ട​റി​നെ മ​റി​ക​ട​ക്കാ​ന്‍ ടി​പ്പ​ര്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ടി​പ്പ​ര്‍ വാ​ഹ​ന​ത്തി​ല്‍ ത​ട്ടി​യ​തി​ന് പി​ന്നാ​ലെ പി​റ​കി​ലി​രു​ന്ന റു​ക്സാ​ന വ​ണ്ടി​യു​ടെ അ​ടി​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ബ​സ് സ്റ്റോ​പ്പി​ൽ ബ​സ് കാ​ത്തു​നി​ന്ന​വ​രു​ടെ നി​ല​വി​ളി കേ​ട്ടാ​ണ് ഡ്രൈ​വ​ര്‍ വാ​ഹ​നം നി​ര്‍​ത്തി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. സ്കൂ​ട്ട​ര്‍ ഓ​ടി​ച്ച യു​വ​തി​ക്ക് പ​രി​ക്കി​ല്ല. ലോ​റി ഡ്രൈ​വ​ര്‍ ന​ഗ​രൂ​ര്‍ സ്വ​ദേ​ശി ജോ​യി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. . ഭ​ർ​ത്താ​വ്: മു​ഹ​മ്മ​ദ് ഫൈ​സ​ൽ. മ​ക്ക​ൾ ഫ​ഹ​ദ് മു​ഹ​മ്മ​ദ് , മു​ഹ​മ്മ​ദ് യാ​സ​ർ.