റി​ച്ചാ​ർ​ഡ്സ​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റി പു​ര​സ്‌​കാ​രം സ്നേ​ഹ​സാ​ന്ദ്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന് സ​മ​ർ​പ്പി​ച്ചു
Wednesday, May 8, 2024 6:52 AM IST
തി​രു​വ​ന​ന്ത​പു​രം: റി​ച്ചാ​ർ​ഡ്സ​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റി പു​ര​സ്‌​കാ​രം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​സാ​ന്ദ്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന് എം.​ ന​ന്ദ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ത​മ​ലം വി​ജ​യ​ൻ, സെ​ക്ര​ട്ട​റി എ​ൽ. ഹ​രി​റാം, സോ​മ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ട്ര​സ്റ്റ് സ്ഥാ​പ​ക ഷീ​ജ സാ​ന്ദ്ര, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​ജ​യ് ച​ന്ദ്ര​ൻ, മെ​മ്പ​ർ അ​നി​ത അ​ജ​യ് എ​ന്നി​വ​ർ​ക്ക് സമ്മാനിച്ചു.

18 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സ​ത്യാ​ന്വേ​ഷ​ണ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ജ്ഞാ​ന സെ​ൽ​വം മെ​മ്മോ​റി​യ​ൽ വ​യോ​ജ​ന കേ​ന്ദ്രം സ്ത്രീ​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​സ്.ആ​ർ.ജെ. ​റി​ച്ചാ​ർ​ഡ്സ​ൻ എ​ന്ന വ്യ​ക്തി സൗ​ജ​ന്യ​മാ​യി നൽകിയ 70 സെ​ന്‍റ് പുരയിടത്തി ലും വീട്ടിലുമായാണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ​യു​ടെ ഓ​ർ​മയ്ക്കാ​യി ജ്ഞാ​ന സെ​ൽ​വം മെ​മ്മോ​റി​യ​ൽ വ​യോ​ജ​ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

റി​ച്ചാ​ർ​ഡ്സന്‍റെ മ​ര​ണ​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ് മ​ര​ണ​യ്ക്കാ​യി മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സം​ഘ​ട​ന​യ്ക്ക് പു​ര​സ്‌​കാ​രം ന​ൽ​കി വരുന്നുണ്ട്. റി​ച്ചാ​ർ​ഡ്സന്‍റെ ഏ​ഴാം അ​നു​സ്മ​ര​ണ ദി​ന​ത്തി​ലാ​യി​രു​ന്നു സ് നേ​ഹ​സാ​ന്ദ്ര​ത്തി​നു ചാരിറ്റി പു​ര​സ്‌​കാ​രം സമ്മാനിച്ചത്.