ദേവികയുടെ വീടിനു തറക്കല്ലിട്ടു
Wednesday, May 8, 2024 6:52 AM IST
നെ​ടു​മ​ങ്ങാ​ട്: പെ​രി​ഞ്ഞാ​റ​മൂ​ല ഗ​വ.​ ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ദേ​വി​ക​യ്ക്ക് അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ മ​ന്ത്രി പി.​ പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു.

വി​ഴി​ഞ്ഞം തു​റ​മു​ഖം എം​ഡി ദി​വ്യ എ​സ്.​ അ​യ്യ​ർ, ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​ഷ്ണു പ്ര​താ​പ് ത​ലാ​പ്പി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷീ​ജ അ​ജി​ത്, ട്ര​ഷ​റ​ർ നീ​നു വി​ഷ്ണുപ്ര​താ​പ്, വി​നോ​ദ് വൈ​ശാ​ഖി, പ​ഞ്ചാ​യ​ത്തം​ഗം വി.​എ​സ്.​ ശോ​ഭ​ൻ കുമാ​ർ, എം.​എ​സ്.​ റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കു​ള​ക്കോ​ടി​നു സ​മീ​പം മൂ​ന്ന​ര സെ​ന്‍റ് വ​സ്തു വാ​ങ്ങി​യാ​ണു വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യു​ടെ ക​വി​ത​ക​ൾ ചെ‌ാ​ല്ലി ശ്ര​ദ്ധേയയായ പാ​ട്ടു​കാ​രി​കൂടിയാണ് ദേവി.

മു​രു​ക​ൻ കാ​ട്ടാ​ക്ക​ടയാ​ണ് ദേ​വി​ക​യ്ക്കു വീ​ട് വ​ച്ചുന​ൽ​ക​ണ​മെ​ന്ന് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഒ‌ാ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നിൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ച​ത്.