പ്ല​സ്ടു​ഫ​ലം: ജി​ല്ല​യി​ൽ 73.99 വി​ജ​യ ശ​ത​മാ​നം
Friday, May 10, 2024 6:22 AM IST
തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്‌​സി പ​രീ​ക്ഷ​യി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 73.99 ശ​ത​മാ​നം വി​ജ​യം. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി (സ്കൂ​ൾ ഗോ​യിം​ഗ്), ടെ​ക്നി​ക്ക​ൽ സ്കൂ​ൾ, ഓ​പ്പ​ണ്‍ സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 23,905 വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി.

ടെ​ക്നി​ക്ക​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 57 ശ​ത​മാ​ന​വും ഓ​പ്പ​ണ്‍ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 42 ശ​ത​മാ​ന​വു​മാ​ണ് ജി​ല്ല കൈ​വ​രി​ച്ച​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 23,669 വി​ദ്യാ​ർ​ഥി​ക​ളും ടെ​ക്നി​ക്ക​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 22 വി​ദ്യാ​ർ​ഥി​ക​ളും ഓ​പ്പ​ണ്‍ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 214 വി​ദ്യാ​ർ​ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 3,458 പേ​ർ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി. ഓ​പ്പ​ണ്‍ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ച​ത്.

ജി​ല്ല​യി​ലെ 175 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 31,990 വി​ദ്യാ​ർ​ഥിക​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി. ടെ​ക്നി​ക്ക​ൽ സ്കൂ​ളു​ക​ളി​ൽ 38 പേ​രും ഓ​പ്പ​ണ്‍ സ്കൂ​ളി​ൽ 509 പേ​രു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​ത് പ​ട്ടം സെ​ന്‍റ്മേ​രീ​സി​ൽ

• 136 പേ​ർ​ക്ക് ഫു​ൾ എ ​പ്ല​സ് • വി​ജ​യ​ശ​ത​മാ​നം 84.83

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഇ​ക്കു​റി ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​ത് പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ.

791 കു​ട്ടി​ക​ളാ​ണ് സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​വ​രി​ൽ 671 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 84.83 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സ്കൂ​ളി​ലെ 136 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി.