ഗേ​ള്‍​സ് ഹോ​ക്കി ക്യാ​മ്പ് തു​ട​ങ്ങി
Wednesday, May 1, 2024 8:13 AM IST
പു​ഴ​ക്കാ​ട്ടി​രി : ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ഗേ​ള്‍​സ് ഹോ​ക്കി സ​മ്മ​ര്‍ കോ​ച്ചിം​ഗ് ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി.

വി​ദ​ഗ്ധ​രാ​യ പ​രി​ശീ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു മാ​സ​മാ​ണ് സൗ​ജ​ന്യ പ​രി​ശീ​ല​ന ക്യാ​മ്പ് വി​ദ്യാ​ല​യ​ത്തി​ല്‍ ആ​രം​ഭി​ച്ച​ത്. സ്കൂ​ളി​ലെ സ്പോ​ട്സ് ക്ല​ബ്ബാ​യ സ്പ്രി​ന്‍റ് ക​ടു​ങ്ങ​പു​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ്. ജി​ല്ല​യി​ലെ പ​ത്ത് വ​യ​സു മു​ത​ല്‍ പ​തി​നെ​ട്ട് വ​യ​സു​വ​രെ​യു​ള്ള അ​മ്പ​തോ​ളം കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം നാ​ലു മു​ത​ലാ​ണ് പ​രി​ശീ​ല​നം.

വി. ​സ​ജാ​ത് സാ​ഹി​ര്‍, എം. ​അ​മീ​റു​ദ്ദീ​ന്‍, എം. ​ആ​യി​ശ ന​ജീ​ബ എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കും. ക്യാ​മ്പ് മു​ന്‍ ഇ​ന്ത്യ​ന്‍ ഇ​ന്‍​ഡോ​ര്‍ ഹോ​ക്കി കോ​ച്ച് ഡോ. ​മു​ഹ​മ്മ​ദ് ഷ​റ​ഫു​ദ്ദീ​ന്‍ റ​സ് വി. ​ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ഷാ​ഹു​ല്‍ ഹ​മീ​ദ്, ഹെ​ഡ്മി​സ്ട്ര​സ് സൂ​സ​മ്മ ചെ​റി​യാ​ന്‍, അ​തു​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.