പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നീ​ര്‍​നാ​യ​ക​ളു​ടെ കടിയേറ്റു
Sunday, May 12, 2024 5:06 AM IST
മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ലെ വെ​സ്റ്റ് കൊ​ടി​യ​ത്തൂ​ര്‍ പു​തി​യോ​ട്ടി​ല്‍ ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​രു​പ​തോ​ളം കു​ട്ടി​ക​ള്‍​ക്ക് നേ​രെ നീ​ര്‍​നാ​യ​ക​ളു​ടെ കൂ​ട്ട ആ​ക്ര​മ​ണം. കൂ​ട്ട​മാ​യി എ​ത്തി​യ നീ​ര്‍​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ടി​യേ​റ്റു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ പു​തി​യോ​ട്ടി​ല്‍ ക​ട​വ് തൂ​ക്ക്പാ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് സം​ഭ​വം. തൊ​ട്ട​ടു​ത്ത ഗ്രൗ​ണ്ടി​ല്‍ ക​ളി ക​ഴി​ഞ്ഞ് ഒ​ന്നി​ച്ച് കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മൂ​ന്നി​ല​ധി​കം നീ​ര്‍​നാ​യ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.

കാ​ലി​ന് ക​ടി​യേ​റ്റ മൂ​ന്ന് പേ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി. ക​ല​ങ്ങോ​ട്ട് അ​നീ​സി​ന്‍റെ മ​ക​ന്‍ ഹാ​ദി ഹ​സ​ൻ (14), ആ​ശാ​രി​ക്ക​ണ്ടി യൂ​നു​സി​ന്‍റെ മ​ക​ന്‍ അ​ബ്ദു​ൾ ഹാ​ദി (14), ചു​ങ്ക​ത്ത് ശ​മീ​റി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​ദി​ൻ (14) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.