ഗ​വ. പ്ര​സി​ൽ ആ​ധു​നി​ക മെ​ഷി​നു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ
Tuesday, May 14, 2024 6:41 AM IST
കോ​ഴി​ക്കോ​ട്: ഗ​വ. പ്ര​സി​ലെ അ​ച്ച​ടി ജോ​ലി​ക​ൾ പൂ​ർ​ത്തി​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ആ​ധു​നി​ക മെ​ഷി​ന​റി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ. പ്ര​സ​സ് വ​ർ​ക്കേ​ഴ​സ് കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

25 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പൂ​ർ​ണ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.വ​ർ​ക്കേ​ഴ​സ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഐ​എ​ൻ​ടി​യു​സി നേ​താ​ക്ക​ളാ​യ എം.​കെ. ബീ​രാ​ൻ, എം.​പി. രാ​മ​കൃ​ഷ്ണ​ൻ, കെ. ​പ​ത്മ​കു​മാ​ർ വ​ർ​ക്കേ​ഴ​സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ ക​ര​മ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.