ഹ​യ​ർ സെ​ക്ക​ൻ​ഡ​റി: ജി​ല്ല​യി​ൽ 72.13 ശ​ത​മാ​നം വി​ജ​യം
Friday, May 10, 2024 5:50 AM IST
ക​ൽ​പ്പ​റ്റ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 72.13 ശ​ത​മാ​നം വി​ജ​യം. ജി​ല്ല​യി​ലെ 60 വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി 9557 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ൽ 6,893 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി. 813 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. ഓ​പ്പ​ണ്‍ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 54 ശ​ത​മാ​ന​മാ​ണ് വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 694 വി​ദ്യാ​ർ​ഥി​ക​ളി​ൽ 375 പേ​ർ ഉ​പ​രി പ​ഠ​ന​ത്തി​ന് യോ​ഗ്യ​രാ​യി. 11 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി.