ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മികച്ച വിജയവുമായി ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ്
Saturday, May 11, 2024 5:18 AM IST
ദ്വാ​ര​ക: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യ​വു​മാ​യി ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ്. 85 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. 39 വി​ദ്യാ​ർ​ഥി​ക​ൾ അ​ഞ്ച് വി​ഷ​യ​ങ്ങ​ൾ​ക്ക് എ ​പ്ല​സ് നേ​ടി. ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 60 ശ​ത​മാ​ന​ത്തോ​ളം കു​ട്ടി​ക​ളും 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി.

70 ശ​ത​മാ​നം കു​ട്ടി​ക​ളും ആ​യി​ര​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. സ​യ​ൻ​സി​ൽ 1200ൽ 1198 ​മാ​ർ​ക്ക് നേ​ടി ഹി​ത റോ​സും ഹ്യൂ​മാ​നി​റ്റീ​സി​ൽ 1197 മാ​ർ​ക്ക് നേ​ടി സൊ​നാ​ലി ബി​നു​വും കൊ​മേ​ഴ്സി​ൽ 1187 മാ​ർ​ക്ക് നേ​ടി സു​മ​യ്യ​യും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ളെ മാ​നേ​ജ്മെ​ന്‍റും സ്റ്റാ​ഫും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.