കാ​രു​ണ്യ​ദീ​പം കു​ടും​ബ​സ​ഹാ​യ പ​ദ്ധ​തി വി​പു​ലീ​ക​രി​ച്ചു
Thursday, May 9, 2024 6:43 AM IST
ക​ണ്ണൂ​ർ: കോ​ട്ട​യം അ​തി​രൂ​പ​ത 2016 മു​ത​ൽ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന കാ​രു​ണ്യ​ദീ​പം പ​ദ്ധ​തി​യോ​ട് ചേ​ർ​ന്ന് ഫാ. ​മൈ​ക്കി​ൾ നെ​ടും​തു​രു​ത്തി പു​ത്ത​ൻ​പു​ര​യി​ൽ ത​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ച​ങ്ങ​ലീ​രി ഫൊ​റോ​ന​യി​ലെ ച​ങ്ങ​ലീ​രി, ചു​ള്ളി​യോ​ട്, മം​ഗ​ല​ഗി​രി, കാ​ന്ത​ളം, രാ​ജ​ഗി​രി, അ​മ​ര​ന്പ​ലം, മു​ണ്ടേ​രി, മൈ​ലം​പ​ള്ളി എ​ന്നീ ഇ​ട​വ​ക​ക​ളി​ലെ വ​രു​മാ​ന മാ​ർ​ഗ​മി​ല്ലാ​ത്ത​വ​രും നി​ർ​ധ​ന​രു​മാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ല്കു​ന്ന​തി​നാ​യി 15 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി.

ച​ങ്ങ​ലീ​രി ഫൊ​റോ​ന​യി​ലെ കാ​ന്ത​ളം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ ന​ട​ന്ന ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്‌ കു​ടും​ബ​സം​ഗ​മ​ത്തി​ൽ വ​ച്ചാ​ണ് ഫാ. ​മൈ​ക്കി​ൾ നെ​ടും​തു​രു​ത്തി പു​ത്ത​ൻ​പു​ര​യി​ൽ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സി​ബി​ൻ കൂ​ട്ട​ക​ല്ലു​ങ്ക​ലി​ന് ചെ​ക്ക് കൈ​മാ​റി​യ​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ട്ട​യം അ​തി​രൂ​പ​ത ബി​ഷ​പ് മാ​ർ. മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കെ​സി​സി ച​ങ്ങ​ലീ​രി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ടി.​ടി. ത​ങ്ക​ച്ച​ൻ തേ​ക്കി​ല​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ൽ, ഫാ. ​കു​ര്യ​ൻ ചൂ​ഴി​ക്കു​ന്നേ​ൽ, ഫാ. ​ബി​നു ഉ​റു​ന്പി​ൻ​ക​രോ​ട്ട്, കെ​സി​സി അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബാ​ബു പാ​റ​ന്പ​ട​ത്തു​മ​ല​യി​ൽ, ബേ​ബി മു​ള​വേ​ലി​പു​റം, ജോ​സ് ക​ണി​യാ​പ​റ​ന്പി​ൽ, ബി​ൻ​സി ഷി​ബു മാ​റി​ക​വീ​ട്ടി​ൽ, സി​മി ജോ​ഷി ചെ​ന്പ​ക​ത്ത​ട​ത്തി​ൽ, ബീ​ന ബേ​ബി മു​കു​ളേ​ൽ, ബോ​ണി ടോ​മി പ​ടി​യാ​നി​ക്ക​ൽ, സാ​ബു കാ​രി​ശേ​രി​ക്ക​ൽ, ബി​ജു മു​ള​യി​ങ്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കാ​രു​ണ്യ​ദീ​പം പ​ദ്ധ​തി പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 2,500 രൂ​പ വീ​തം സ​ഹാ​യം ന​ല്കും.