എ​സ്എ​സ്എ​ൽ​സി വിജയത്തിൽ കണ്ണൂർ സംസ്ഥാനത്ത് രണ്ടാമത്
Thursday, May 9, 2024 7:10 AM IST
ക​ണ്ണൂ​ർ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഇ​ത്ത​വ​ണ​യും മി​ന്നും വി​ജ​യം ക​ര​സ്ഥ​മാ​ക്കി ക​ണ്ണൂ​ർ. 99.87 ശ​ത​മാ​നം വി​ജ​യം നേ​ടി സം​സ്ഥാ​ന​ത്ത് ര​ണ്ടാ​മ​തെ​ത്തി. ക​ഴി​ഞ്ഞ മൂ​ന്നു ത​വ​ണ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ജ​യ​ശ​ത​മാ​നം കൈ​വ​രി​ച്ച​ത് ക​ണ്ണൂ​ര്‍ ജി​ല്ല​യാ​യി​രു​ന്നു.

ഇ​ത്ത​വ​ണ ചെ​റി​യ വ്യ​ത്യാ​സ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കാ​യി. ക​ഴി​ഞ്ഞ ത​വ​ണ 99.94 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 36,070 കു​ട്ടി​ക​ളി​ൽ 36,024 പേ​ർ വി​ജ​യി​ച്ചു. 6794 പേ​രാ​ണ് ഫു​ൾ എ ​പ്ല​സ് നേ​ടി​യ​ത്. 2340 ആ​ൺ​കു​ട്ടി​ക​ളും 2454 പെ​ൺ​കു​ട്ടി​ക​ളും.‌

18,585 ആ​ൺ​കു​ട്ടി​ക​ളും 17,485 പെ​ൺ​കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 18,559 ആ​ൺ​കു​ട്ടി​ക​ളും 17,465 പെ​ൺ​കു​ട്ടി​ക​ളും വി​ജ​യി​ച്ചു. ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ (1262), ത​ല​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ (2705), ത​ളി​പ്പ​റ​മ്പ് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ (2827 ) എ​ന്നി​ങ്ങ​നെ​യാ​ണ് എ ​പ്ല​സു​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം 34,997 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 34,975 കു​ട്ടി​ക​ൾ വി​ജ​യി​ച്ചു.6803 പേ​ർ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 183 സ്കൂ​ളു​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു.

ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ മ​ല​യാ​ളം പാ​ർ​ട്ട് ഒ​ന്നി​ലാ​ണ് കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ ​പ്ല​സ് നേ​ടി​യ​ത്. 5636 വി​ദ്യാ‌​ർ​ഥി​ക​ൾ എ ​പ്ല​സ് നേ​ടി .ഫി​സി​ക്സി​ലാ​ണ് ഏ​റ്റ​വും കു​റ​വ് എ ​പ്ല​സ് (2235). ത​ല​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 10708 പേ​ർ മ​ല​യാ​ളം പാ​ർ​ട്ട് ഒ​ന്നി​ൽ ഫു​ൾ എ​പ്ല​സ് നേ​ടി. മാ​ത്‌​സി​ലാ​ണ് ഏ​റ്റ​വും കു​റ​വ് എ ​പ്ല​സ് ല​ഭി​ച്ച​ത് (4743). ത​ളി​പ്പ​റ​മ്പ് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ൽ മ​ല​യാ​ളം പാ​ർ​ട്ട് ര​ണ്ടി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ് ല​ഭി​ച്ച​ത് (9759), എ​റ്റ​വും കു​റ​വ് എ ​പ്ല​സ് ല​ഭി​ച്ച​ത് മാ​ത്‌​സി​ലാ​ണ്(4389).

പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 298 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 297 പേ​രും ത​ല​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 526 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 525 പേ​രും ത​ളി​പ്പ​റ​മ്പ് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ൽ 784 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ മു​ഴു​വ​ൻ കു​ട്ടി​ക​ളും വി​ജ​യി​ച്ചു. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി വി​ജ​യി​പ്പി​ച്ച​ത് എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ക​ട​മ്പൂ​ർ എ​ച്ച്‌​എ​സ്എ​സും(1218 വി​ദ്യാ​ർ​ഥി​ക​ൾ) സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ മ​യ്യി​ൽ ഇ​ടൂ​ഴി മാ​ധ​വ​ൻ ന​മ്പൂ​തി​രി സ്മാ​ര​ക ജി​എ​ച്ച്എ​സ്എ​സും (620) ആ​ണ്.