ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, May 22, 2024 10:33 PM IST
ക​ണ്ണൂ​ർ: ക​ണ്ണോ​ത്തും​ചാ​ലി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ക​ട​മ്പൂ​ർ കാ​ടാ​ച്ചി​റ റോ​ഡി​ൽ ചാ​ത്തോ​ത്ത് ജു​മാ മ​സ്ജി​ദി​ന് പി​റ​കു​വ​ശ​ത്തെ ദി​ക്റി​ൽ പു​റ​മേ​ത്ത് ന​സ​ൽ (19) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ട​ൻ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. എ​ട​ക്കാ​ട്ടെ അ​വാ​ൽ തൈ​ക്കേ​ത്ത് ഷി​ഹാ​ബ്-​ചാ​ല പു​റ​മേ​ത്ത് അ​ഫീ​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​യി​ശ, സ​യാ​ൻ.