വോ​ ട്ടെ​ണ്ണ​ല്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി അ​ഡി​ഷ​ണ​ല്‍ ചീ​ഫ് ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍
Wednesday, May 22, 2024 10:24 PM IST
കൊല്ലം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞു​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​നാ​യി​യു​ള്ള ജി​ല്ല​യി​ല്‍ സ​ജ്ജ​മാ​ക്കി​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ കൃ​ത്യ​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​താണെന്ന് അ​ഡി​ഷ​ണ​ല്‍ ചീ​ഫ് ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ല്ല. ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സി​നൊ​പ്പം കൊ​ല്ലം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ കൗ​ണ്ടിം​ഗ് സെ​ന്‍റ​ര്‍ ആ​യ സെ​യി​ന്‍റ് അ​ലോ​ഷ്യ​സ് സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് വോ​ട്ടെ​ണ്ണ​ലി​നാ​യി ന​വീ​ന​മാ​യ 'ജ​ര്‍​മ​ന്‍ ഹാ​ങ്ങ​ര്‍ ' ഉ​പ​യോ​ഗി​ച്ചു​ള്ള കൗ​ണ്ടിം​ഗ് സെ​ന്‍റര്‍ മി​ക​ച്ച​താ​ണെ​ന്ന് വി​ല​യി​രു​ത്തി .

ലോ​ക്‌​സ​ഭാ മ​ണ്ഡ​ല പ​രി​ധി​യി​ലു​ള്ള ഏ​ഴു അ​സം​ബ്ലി മ​ണ്ഡ​ല​​ങ്ങ​ളു​ടെ സ്‌​ട്രോ​ങ്ങ് റൂ​മു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കി .സു​ര​ക്ഷ​യ്ക്കാ​യി സം​സ്ഥാ​ന - ദേ​ശി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ​ഥ​രു​ടെ വി​ന്യാ​സം കൃ​ത്യ​മാ​യി ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്ക​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ചു. തെര​ഞ്ഞെ​ടു​പ്പ് ദി​വ​സം പോ​ലെ കു​റ്റ​മ​റ്റ​താ​യി ജി​ല്ല​യി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി. സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ വി​വേ​ക് കു​മാ​ര്‍ ,സ​ബ് ക​ള​ക്ട​ര്‍ മു​കു​ന്ദ് ഠാ​ക്കൂ​ര്‍, എഡിഎം സി.​എ​സ്.​അ​നി​ല്‍, ഇ​ല​ക്ഷ​ന്‍ ഡെ​പ്യു​ട്ടി ക​ള​ക്ട​ര്‍ ജേ​ക്ക​ബ് സ​ഞ്ജ​യ് ജോ​ണ്‍, അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളു​ടെ എആ​ര്‍ഓ മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.