ഹ​രി​പ്പാ​ട് സിപിഎം-​ബിജെപി സം​ഘ​ർ​ഷം
Monday, April 29, 2024 11:21 PM IST
ഹരിപ്പാ​ട്: കു​മാ​ര​പു​ര​ത്ത് സിപി എം-ബിജെപി സം​ഘ​ർ​ഷം.​ പോ​സ്റ്റ​ർ കീ​റി​യതു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​ൽ ആ​റു​പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ര​ണ്ടു വീ​ടു​ക​ൾ​ക്കു​നേ​രേ ആ​ക്ര​മ​ണമുണ്ടാ​യി. ര​ണ്ടു ബൈ​ക്കു​ക​ളും ഓ​ട്ടോ​റിക്ഷ​യും ത​ക​ർ​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യ്ക്കാ​ണ് സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം. തു​ട​ർ​ന്ന് പ​ത്ത​ര​യ്ക്കും പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

തെര​ഞ്ഞെ​ടു​പ്പി​നു ര​ണ്ടു​ദി​വ​സം മു​ൻ​പു മു​ത​ൽ പ്ര​ദേ​ശ​ത്ത് ഇ​രു​പ​ക്ഷ​വും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ സിപിഎം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം ശ്യാം ​അ​ശോ​കി​നെ ചി​ല​ർ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ശ്യാം ​ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

പി​ന്നാ​ലെ, ബിജെപി ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് രാ​ജി സു​രേ​ഷി​നെ വീ​ട്ടി​ൽ​ക്ക​യ​റി ആ​ക്ര​മി​ച്ചു. വീ​ട്ടി​ലുണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ചി​ല്ലുത​ക​ർ​ത്തു. രാ​ത്രി പ​ത്ത​ര​യോ​ടെ ഒ​രു സം​ഘ​മാ​ളു​ക​ൾ ഡിവൈഎ​ഫ്ഐ മു​ൻ ഏ​രി​യ ക​മ്മി​റ്റി യം​ഗം കൃ​ഷ്ണ​ലാ​ൽ (43), മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് കു​ട്ട​ൻ (39) എ​ന്നി​വ​രെ ആ​ക്ര​മി​ച്ചു.

കൃ​ഷ്ണ​ലാ​ലി​ന്‍റെ കൈ​യി​ൽ ആ​ഴ​ത്തി​ൽ മു​റി​വു​ണ്ട്. നി​ധീ​ഷ്കു​ട്ട​ന് പു​റ​ത്താ​ണു പ​രി​ക്ക്. നി​ധീ​ഷി​ന്‍റെ ബൈ​ക്കി​നു കേ​ടു​വ​രു​ത്തി. ശ്യാം ​അ​ശോ​കി​ന്‍റെ യും സിപിഎം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ഷാ പു​രു​ഷ​ന്‍റെയും വീ​ടു​ക​ൾ​ക്കു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ശ്യാ​മി​ന്‍റെ അ​മ്മ ശ്യാ​മ​ള​യ്ക്ക് പ​രി​ക്കേ​റ്റു. വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബൈ​ക്ക് ത​ല്ലി​ത്ത ക​ർ​ത്തു.​ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​യാ​യ രാ​ജി മ​ക​ൾ സേ​തു (19) അ​ഭി​ഷേ​ക് (13) എ​ന്നി​വ​ർ ഹ​രി​പ്പാ​ട് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സതേ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 35 ഓ​ളം സി ​പിഎം -​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ രാ​ജേ​ന്ദ്ര​ൻ, സു​മേ​ഷ് എ​ന്നി​വ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

അ​ഴി​ഞ്ഞാ​ടാ​ൻ നോ​ക്കി​യാ​ൽ
തി​രി​ച്ച​ടി​ക്കും: ശോ​ഭാ സു​രേ​ന്ദ്ര​ൻ

ഹരിപ്പാ​ട്: ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെപി ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​ൽ വി​റ​ളിപി​ടി​ച്ച സിപിഎം ഗു​ണ്ട​ക​ൾ പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ ബിജെപി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടാ​ൻ നോ​ക്കി​യാ​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ശോ​ഭാ സു​രേ​ന്ദ്ര​ൻ.
ബി​ജെ​പി ഹ​രി​പ്പാ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ്, ഭാ​ര്യ​യും ബി​ജെ​പി കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റുമാ​യ രാ​ജി സു​മേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രേ ന​ട​ന്ന സിപിഎം ​ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​മാ​ര​പു​ര​ത്തുവ​ച്ച് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശോ​ഭാ സു​രേ​ന്ദ്ര​ൻ.

അ​ക്ര​മി​ക​ൾ​ക്ക് പ​രോ​ക്ഷ പി​ന്തു​ണ ന​ൽ​കു​ക​യും ഇ​ര​ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന കാ​യം​കു​ളം ഡി​വൈഎ​സ്പിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​വി​ധാ​നം, തീ​ക്കൊ​ള്ളി​കൊ​ണ്ട് ത​ല​ചൊ​റി​യു​ന്ന​ത് തു​ട​ർ​ന്നാ​ൽ ദു​ഃഖി​ക്കേ​ണ്ടിവ​രു​മെ​ന്നും ശോ​ഭാ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സു​മേ​ഷി​നെ​യും രാ​ജി​യെ​യും കൈ​യേറ്റം ചെ​യ്യു​ക​യും വീ​ടും ഉ​പ​ജീ​വ​ന​മാ​ർ​ഗമാ​യ വാ​ഹ​ന​വും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്ത സിപിഎം - ഡി​വൈ​എ​ഫ്ഐ അ​ക്ര​മി​ക​ളെ സം​ര​ക്ഷി​ക്കാ​തെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ പോ​ലീ​സ് ശ്ര​മി​ക്കാ​ത്ത പ​ക്ഷം അ​തി​ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​ ബി​ജെ​പി ദ​ക്ഷി​ണ മേ​ഖ​ല അ​ധ്യ​ക്ഷ​ൻ കെ. ​സോ​മ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം പാ​റ​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ യോ​ഗ​ത്തി​ന് അ​ധ്യക്ഷ​ത വ​ഹി​ച്ചു.

ബി​ജെ​പി ഹ​രി​പ്പാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ. ​ദി​ലീ​പ് കു​മാ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​മ​ഹേ​ഷ്കു​മാ​ർ, ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ മ​ഠ​ത്തി​ൽ ബി​ജു, പാ​ല​മു​റ്റ​ത്ത് വി​ജ​യ​കു​മാ​ർ, ന്യൂ​ന​പ​ക്ഷ​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.