ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു; കൈ​ക്കു​ഞ്ഞ് ഉ​ള്‍​പ്പെ​ടെ ര​ക്ഷ​പ്പെ​ട്ടു
Monday, April 29, 2024 11:21 PM IST
എ​ട​ത്വ: സ്‌​കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു. കൈ​ക്കു​ഞ്ഞ​ട​ക്കം സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്ത കു​ടും​ബം ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​നപാ​ത​യി​ല്‍ പ​ച്ച ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് ആറിനാ​യി​രു​ന്നു അ​പ​ക​ടം. ത​ക​ഴി ഭാ​ഗ​ത്തേ​ക്ക് സ്‌​കൂ​ട്ട​റി​ല്‍ കൈ​ക്കു​ഞ്ഞു​മാ​യി യാ​ത്ര ചെ​യ്ത കു​ടും​ബ​വും അ​തേ ദി​ശ​യി​ലേ​ക്ക് ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്ത യു​വാ​വി​ന്‍റെ ബൈ​ക്കും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രുവാ​ഹ​ന​ങ്ങ​ളും നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. സ്‌​കൂ​ട്ട​റി​ന്‍റെ പി​ന്‍​സീ​റ്റി​ലെ യാ​ത്ര​ക്കാ​രി​യു​ടെ കൈയിലി​രു​ന്ന കൈ​ക്കു​ഞ്ഞ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചുവീ​ണ​ങ്കി​ലും അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തി​ര​ക്കേ​റി​യ പാ​ത​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.