എ​ട​ത്വ പ​ള്ളി​യി​ല്‍ വിശുദ്ധ ഗീവർഗീസിന്‍റെ തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ മൂ​ന്നി​ന്
Tuesday, April 30, 2024 11:20 PM IST
എടത്വ: ​സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന​ പ​ള്ളി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീസ് സ​ഹ​ദാ​യു​ടെ തി​രു​സ്വ​രൂ​പം മൂ​ന്നി​ന് രാ​വി​ലെ 7.30ന് ​ദേ​വാ​ല​യ ക​വാ​ട​ത്തി​ല്‍ പ്ര​തി​ഷ്ഠി​ക്കും. രാ​വി​ലെ 5.45ന് ​വിശുദ്ധ കു​ര്‍​ബാ​ന​യ്ക്കുശേ​ഷം ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​തി​നാ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. അ​ന്നു​മു​ത​ല്‍ തീ​ര്‍​ഥാ​ട​ക പ്ര​വാ​ഹം ആ​രം​ഭി​ക്കും. ത​മി​ഴ് തീ​ര്‍​ഥാട​ക​രു​ടെ തി​ര​ക്ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ള്ളി​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും തീ​ര്‍​ഥാ​ട​ക​രെ​ക്കൊണ്ട് നി​റ​ഞ്ഞുതു​ട​ങ്ങി. തി​രു​സ്വ​രൂ​പം വ​ണ​ങ്ങാ​ന്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും ഭ​ക്ത​ജ​ന​ങ്ങ​ള്‍ എ​ത്തി​ചേ​രും. തി​രു​സ്വ​രൂ​പ​ത്തി​നു മു​മ്പി​ല്‍ നേ​ര്‍​ച്ച-​കാ​ഴ്ച അ​ര്‍​പ്പി​ച്ചും മെ​ഴു​കു​തി​രി തെ​ളി​ച്ചും പ​ള്ളി​യി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന നേ​ര്‍​ച്ച അ​രി​യും അ​രി​യു​ണ്ട​യും ക​ഴി​നൂ​ലും വാ​ങ്ങി മ​ട​ങ്ങാ​നാ​ണ് തീ​ര്‍​ഥാട​ക​ര്‍ എ​ത്തു​ന്ന​ത്.

ത​ല​യി​ല്‍ ഇ​ഷ്ടി​ക​യു​മേ​ന്തി പ​ള്ളി​ക്കു ചു​റ്റും ന​ട​ന്നും മു​ട്ടി​ല്‍ ഇ​ഴ​ഞ്ഞും പ്ര​ദ​ക്ഷി​ണം വ​യ്ക്കു​ന്ന​വ​രെ​ക്കൊ​ണ്ട് പ​ള്ളി​മു​റ്റം നി​റ​ഞ്ഞു ത​ട​ങ്ങി. തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു​ചെ​യ്യാ​ന്‍ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലും ജോ​ര്‍​ജിയ​ന്‍, സെ​ന്‍റ് മേ​രീ​സ്, സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ന്നീ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടു​ക​ളി​ലും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ മെ​യ് ഏ​ഴി​ന് വൈ​കി​ട്ട് നാ​ലി​ന് തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​ള്ള പ്ര​ധാ​ന തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. 14ന് ​എ​ട്ടാ​മി​ട​ദി​നം രാ​ത്രി ഒ​ന്‍​പ​തി​ന് തി​രു​സ്വ​രൂ​പം ദേ​വാ​ല​യ ക​വാ​ട​ത്തി​ല്‍ പ്ര​തി​ഷ്ഠി​ക്കു​ന്ന​തോ​ടെ ഈ​വ​ര്‍​ഷ​ത്തെ തി​രു​നാ​ള്‍ സ​മാ​പി​ക്കും.

പ​ള്ളി​യി​ല്‍ ഇ​ന്ന്

എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന​പ​ള്ളി​യി​ല്‍ രാ​വി​ലെ 4.30 ന് ​ഖാ​ലാ ദ്ശ​ഹ​റാ, വി​ശു​ദ്ധ കു​ര്‍​ബാ​ന (ത​മി​ഴ്) -ഫാ. ​ജ​നീ​സ്, 5.45ന് ​സ​പ്രാ, മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന -ഫാ. ​ജേ​ക്ക​ബ് ചെ​ത്തി​പ്പു​ഴ, 7.45ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന -ഫാ. ​ജേ​ക്ക​ബ് പു​ളി​ന്താ​ന​ത്ത്, 10ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന (ത​മി​ഴ് സീ​റോ മ​ല​ബാ​ര്‍) - ഫാ. ​തോ​മ​സ് സ​ത്യ​നേ​ശ​ന്‍, വൈ​കി​ട്ട് നാ​ലി​ന് മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന-ഫാ. ​സ്‌​ക​റി​യാ ചേ​പ്പി​ല, ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാന (ത​മി​ഴ്)-ഫാ. ​സൈ​മ​ണ്‍, ഏ​ഴി​ന് മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന (കു​രി​ശ​ടി​യി​ല്‍).

പ​ള്ളി​യി​ല്‍ നാ​ളെ

രാ​വി​ലെ 4.30ന് ​ഖാ​ലാ ദ്ശ​ഹ​റാ, വി​ശു​ദ്ധ കു​ർ​ബാ​ന (ത​മി​ഴ്) -ഫാ. ​സൈ​മ​ണ്‍, 5.45ന് ​സ​പ്രാ, മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന-ഫാ. ​ഏ​ലി​യാ​സ് ക​രി​ക്ക​ണ്ട​ത്തി​ല്‍, 7.45ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​വ​ര്‍​ഗീസ് എ​ട​ച്ചേ​ത്ര, 10ന് ​വി​ശു​ദ്ധ കു​ര്‍​ബാന (ത​മി​ഴ് സീ​റോ മ​ല​ബാ​ര്‍) - ഫാ. ​അ​ജീ​ഷ് അ​ട്ടി​യി​ല്‍, 11.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന ( മ​ല​യാ​ളം ല​ത്തി​ന്‍) -ഫാ. ​ജേ​ക്ക​ബ് ഒ​ല​ക്ക​പ്പാ​ടി, വൈ​കി​ട്ട് നാ​ലി​ന് മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​റോ​ഷോ സ്റ്റീ​ഫ​ന്‍ പ​ട്ട​ത്താ​നം, ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാന (ത​മി​ഴ്) - ഫാ. ​ജ​നീ​സ്, ഏ​ഴി​ന് മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന (കു​രി​ശ​ടി​യി​ല്‍).

തി​രു​നാ​ളി​നു ക​ര്‍​മനി​ര​ത​രാ​യി
ഹ​രി​ത ക​ര്‍​മ​സേ​ന

എ​ട​ത്വ: എ​ട​ത്വ പ​ള്ളി തി​രു​നാ​ളി​നു കൊ​ടി​യേ​റി​യ​തോ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ക​ര്‍​മനി​ര​ത​രാ​യി ഹ​രി​ത ക​ര്‍​മ​സേ​ന. എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളാ​ണ് പ​ള്ളി​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ശു​ചീ​ക​ര​ണം ന​ട​ത്തി തീ​ര്‍​ഥാട​ക​ര്‍​ക്കു സേ​വ​നം ന​ല്‍​കു​ന്ന​ത്. ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ സം​ഭ​രി​ക്കാ​ന്‍ പ​ള്ളി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വേ​സ്റ്റ് ബോ​ക്‌​സു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ബോ​ക്‌​സു​ക​ള്‍ നി​റ​യു​ന്ന മു​റ​യ്ക്ക് മാ​ലി​ന്യം സം​ഭ​രി​ച്ച് മാ​റ്റും. നി​ര​വ​ധി ഹ​രി​ത ക​ര്‍​മ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ങ്ങു​ന്ന ടീ​മാ​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.