പക്ഷിപ്പനി: ക​ള്ളിം​ഗ് തു​ട​രു​ന്നു
Tuesday, April 30, 2024 11:20 PM IST
ആ​ല​പ്പു​ഴ: എ​ട​ത്വ, ത​ക​ഴി, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ക​ള്ളിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​ന്നു. ഇ​ന്ന​ലെ ആ​രം​ഭി​ച്ച ക​ള്ളിം​ഗി​ല്‍ കൊ​ല്ലം ജി​ല്ല​യി​ല്‍നി​ന്നു​ള്ള അ​ഞ്ച് ദ്രു​ത​ക​ര്‍​മ സേ​ന അം​ഗ​ങ്ങ​ളും ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍നി​ന്നു​ള്ള 13 ദ്രു​ത​ക​ര്‍​മ സേ​ന അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

രാ​വി​ലെ ഏ​ഴ​ന് ദ്രു​ത​ക​ര്‍​മ സേ​ന അം​ഗ​ങ്ങ​ള്‍​ക്ക് എ​ട​ത്വ ക​മ്യൂ ണി​റ്റി ഹാ​ളി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും പ​രി​ശീ​ല​നം ന​ല്‍​കി. എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ല്‍ ഒ​മ്പ​ത് ദ്രു​ത​ക​ര്‍​മ സേ​ന അം​ഗ​ങ്ങ​ളും ത​ക​ഴി പ​ഞ്ചാ​യ​ത്തി​ല്‍ ആ​റു ദ്രു​ത​ക​ര്‍​മ സേ​ന അം​ഗ​ങ്ങ​ളും അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ മൂ​ന്നു ദ്രു​ത​ക​ര്‍​മ സേ​ന അം​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 18 അം​ഗ ടീം ​ആ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത്. മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ്, ത​ദ്ദേ​ശ​ഭ​ര​ണവ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കള്ളിംഗ് ജോ​ലി​ക​ള്‍​ തു​ട​രു​ന്ന​ത്.