വി​മാ​ന​യാ​ത്ര​യ്ക്കൊരുങ്ങി ഹ​രി​ത ക​ര്‍​മ സേ​ന
Tuesday, April 30, 2024 11:20 PM IST
എട​ത്വ: ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍ വി​മാ​ന​യാ​ത്ര​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്നു. മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ര്‍​മ സേ​ന അം​ഗ​ങ്ങ​ളാ​ണ് ബംഗളൂർക്ക് വി​മാ​ന​യാ​ത്ര​യ്ക്ക് ത​യാറെ​ടു​ക്കു​ന്ന​ത്. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച് സം​സ്ഥാ​ന​ത്ത് മി​ക​ച്ച പ​ഞ്ചാ​യ​ത്തി​നു​ള്ള ര​ണ്ടാം സ്ഥാ​നം നേ​ടി​യ പ​ഞ്ചാ​യ​ത്താ​ണ് മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ​മു​ക്ത ന​വ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത ക​ര്‍​മ സേ​ന ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ കൂ​ടി​യും ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത ക​ര്‍​മ സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ആ​ദ​ര​വ് ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യി​ട്ടാ​ണ് വി​മാ​ന യാ​ത്ര പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ന്‍ ഒ​രു​ക്കു​ന്ന​ത്. മൂ​ന്നി​ന് എ​സി ട്രെ​യി​നി​ല്‍ ബംഗളൂരുവിലെത്തു​ക​യും ഇവിടുത്തെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് തി​രി​കെ വൈ​കു​ന്നേ​രം 8ന് ​നെ​ടു​മ്പാ​ശേരി​ക്കു​ള്ള ഇ​ന്‍​ഡി​ഗോ എ​യ​ര്‍​വേ​ഴ്സി​ൽ തിരികെ വരുകയും ചെയ്യും. ഹ​രി​ത ക​ര്‍​മസേ​ന​യോ​ടൊ​പ്പം പ്ര​സി​ഡ​ന്‍റ് കെ. ​സു​ര​മ്യ, വൈ​സ് പ്ര​സി​ഡന്‍റ് ബോ​ബ​ന്‍ ജോ​സ്, സെ​ക്ര​ട്ട​റി ബി​നു ഗോ​പാ​ല്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​യ സ​ത്യ​ന്‍ എ​ന്നി​വ​ര്‍ യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​രും. ഏ​റ്റ​വും പ്രാ​യ​മു​ള്ള 74 വ​യ​സുള്ള പ​ത്മി​നി​യും പ്രാ​യം കു​റ​ഞ്ഞ 34 വ​യ​സുള്ള വി​നീ​ത​യും അ​ട​ക്കം 24 ഹ​രി​ത ക​ര്‍​മസേ​നാം​ഗ​ങ്ങ​ളാണ് പ​ങ്കു​ചേ​രു​ന്ന​ത്.