ദേ​ശീ​യ​പാ​ത നി​ർ​മാ​ണം: യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്ക​രു​ത്
Tuesday, April 30, 2024 11:20 PM IST
ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​മ്പോ​ൾ യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്ന് പാ​സ​ഞ്ചേ​ഴ്സ് ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു. ഹ​രി​പ്പാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം മേ​ൽ​പ്പാ​ല​ത്തി​നു​ള്ള പൈ​ലിം​ഗ് ന​ട​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് സ്റ്റാ​ൻ​ഡി​ലേക്കു ​ക​യ​റാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​മ്പ​നി​ക്കു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​സ​ഞ്ചേ​ഴ്‌​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി. ​ഷു​ക്കൂ​ർ, സെ​ക്ര​ട്ട​റി അ​രു​ൺ ആ​ർ. നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ​യ്ക്കു നി​വേ​ദ​നം ന​ൽ​കി.