ബ​ഥ​നി ബാ​ലി​കാമ​ഠം ഹൈ​സ്കൂ​ൾ 100% വി​ജ​യം
Wednesday, May 8, 2024 11:25 PM IST
ഹ​രി​പ്പാ​ട്: എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ​യി​ൽ ബ​ഥ​നി ബാ​ലി​കാമ​ഠം ഹൈ​സ്കൂ​ൾ 100% തി​ള​ക്ക​മാ​റു​ന്ന വി​ജ​യം നേ​ടി.274 വി​ദ്യാ​ർ​ഥിക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 93 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സും 25 വി​ദ്യാ​ർ​ഥിക​ൾ​ക്ക് 9 എ​പ്ല​സും 16 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 8 എ​പ്ല​സും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ച്ച വി​ദ്യാ​ർ​ഥിക​ളെ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​സ്ബ​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ കെ. ​ജോ​ർ​ജ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

ഇ​ര​ട്ട​ക​ളാ​യ സ​ഹോ​ദ​രി​മാ​ർ​ക്ക് വി​ജ​യം

അ​മ്പ​ല​പ്പു​ഴ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഇ​ര​ട്ട​ക​ളാ​യ സ​ഹോ​ദ​രി​മാ​ർ​ക്ക് വി​ജ​യം. ത​ക​ഴി പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് വേ​ലം ക​ണ്ട​ത്തി​ൽ ഗി​രീ​ഷ് കു​മാ​ർ ബി​ൻ​സി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ന​ശ്വ​രാ ഗി​രീ​ഷും അ​നു​ഗ്ര​ഹാ ഗി​രീ​ഷു​മാ​ണ് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യ​ത്. ക​രു​മാ​ടി കെ.​കെ.​കു​മാ​ര​പി​ള്ള ഹൈ​സ്കൂ​ളി​ൽനി​ന്നാ​ണ് ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ വി​ജ​യം നേ​ടി​യ​ത്.

ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക​ൾക്ക് വിജയം

അ​മ്പ​ല​പ്പു​ഴ: എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ​യി​ൽ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ത്തി​ൽനി​ന്ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക​ൾ. കാ​ക്കാ​ഴം ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽനി​ന്നാ​ണ് ബീ​ഹാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ജാ​ബി​ൻ ന​സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ത​മ​ന്ന കാ​ത്തു​ൺ വി​ജ​യി​ച്ച​ത്.