ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും ബൈ​ക്കി​ലെ​ത്തി ഇ​ടി​ച്ചു​വീ​ഴ്ത്തി​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Wednesday, May 8, 2024 11:25 PM IST
ഹരി​പ്പാ​ട്: സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും ബൈ​ക്കി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ഇ​ടി​ച്ചു വീ​ഴ്ത്തി. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ആ​റാ​ട്ടു​പു​ഴ റി​യാ​സ് മ​ൻ​സി​ൽ ഷാ​ജ​ഹാ​ൻ (33) ആ​ണ് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളു​ടെ ഭാ​ര്യ മു​ട്ടം താ​ഴ്ച​യി​ൽ നൗ​ഫി​യ (28), ഇ​വ​രു​ടെ സു​ഹൃ​ത്ത് ഏ​വൂ​ർ വ​ട​ക്ക് കാ​ങ്കാ​ലി​ൽ ശി​ൽ​പ (19) എ​ന്നി​വ​രെ ബൈ​ക്കി​ൽ എ​ത്തി ഇ​ടി​ച്ചുവീ​ഴ്ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ നൗ​ഫി​യ​യും ശി​ൽ​പ്പ​യും ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി. ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഏ​വൂ​ർ ദേ​ശ​ബി​ന്ധു വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ.

നൗ​ഫി​യ​യും ഭ​ർ​ത്താ​വ് ഷാ​ജ​ഹാ​നും ഒ​രു വ​ർ​ഷ​മാ​യി പി​ണ​ങ്ങിക്ക​ഴി​യു​ക​യാ​ണ്. വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി കു​ടും​ബക്കോട​തി​യി​ൽ കേ​സ് കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

മു​ട്ട​ത്ത് ബ്യൂ​ട്ടി​പാ​ർ​ല​ർ ന​ട​ത്തു​ക​യാ​ണ് നൗ​ഫി​യ. സു​ഹൃ​ത്താ​യ ശി​ൽ​പ്പ​യു​മാ​യി ഏ​വൂ​രി​ൽ ബ്യൂ​ട്ടീ​ഷ​ൻ ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചു സ്കൂ​ട്ട​റി​ൽ വ​രു​ന്ന​തി​നി​ട​യി​ൽ ബൈ​ക്കി​ൽ എ​ത്തി​യ ഷാ​ജ​ഹാ​ൻ ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു. സ്കൂ​ട്ട​ർ മ​റി​യാ​തി​രു​ന്ന​തി​നെതു​ട​ർ​ന്ന് ഇ​യാ​ൾ സ്കൂ​ട്ട​റി​ൽ ച​വി​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ശി​ൽ​പ്പ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷാ​ജ​ഹാ​നെ​തി​രേ 308 വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ക​രി​യി​ല​ക്കു​ള​ങ്ങ​ര എ​സ് എ​ച്ച്ഒ ​സു​നീ​ഷ്.എ​ന്‍, എ​സ് ഐ ​ബ​ജി​ത്ത് ലാ​ല്‍, എ​എ​സ്ഐ പ്ര​ദീ​പ്, വ​നി​ത സി​പി​ഒ അ​നി എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.