പത്താംക്ലാസിൽ ഇ​ര​ട്ടത്തിള​ക്കം
Thursday, May 9, 2024 11:06 PM IST
മാ​ന്നാ​ർ: ഇ​ര​ട്ടി മ​ധു​ര​വു​മാ​യി ഇ​ര​ട്ട​ക​ൾ നേ​ടി​യ വി​ജ​യ​ത്തി​ന് തി​ള​ക്ക​മേ​റെ. മാ​ന്നാ​ർ നാ​യ​ർ​സ​മാ​ജം സ്‌​കൂ​ളൾ നേ​ടി​യ 100 ശ​ത​മാ​നം വി​ജ​യ​ത്തി​ള​ക്ക​ത്തി​ന് മാ​റ്റ് കൂ​ട്ടു​ന്ന​താ​യി ഇ​ര​ട്ട​ക​ളുടെ മു​ഴു​വ​ൻ എ ​പ്ല​സ്. നി​ര​ണം പാ​ർ​വ​ണ​ത്തി​ൽ പ്ര​സാ​ദി​ന്‍റെയും ശ്രീ​ജ​യു​ടെ​യും ഇ​ര​ട്ട മ​ക്ക​ളാ​യ പ്ര​വീ​ണ പ്ര​സാ​ദും പാ​ർ​വ​തി പ്ര​സാ​ദു​മാ​ണ് നൂ​റുമേ​നി കൊ​യ്ത് സ്‌​കൂ​ളി​ന്‍റെ അ​ഭി​മാ​ന​മാ​യ​ത്. പ​ത്താം ക്ലാസ് ഡി​വി​ഷ​നി​ൽ ഒ​രു​മി​ച്ച് പ​ഠി​ച്ച് വി​ജ​യി​ച്ച ഇ​രു​വ​ർ​ക്കും പ്ല​സ്‌​വ​ണ്ണി​നും ഒ​രേ​ക്ലാ​സി​ൽ ത​ന്നെ പ​ഠി​ക്കാ​ൻ ക​ഴി​യ​ണേ എ​ന്നാ​ണ് പ്രാ​ർ​ഥന.