ഫാ​ഷ​ന്‍ ഷോ ​സം​ഘ​ടി​പ്പി​ച്ചു
Sunday, April 28, 2024 11:07 PM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ലെ ഫാ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ഷ​ന്‍ ഷോ ​സം​ഘ​ടി​പ്പി​ച്ചു. 20 വി​ദ്യാ​ർ​ഥി​ക​ൾ ഡി​സൈ​ൻ ചെ​യ്ത 10 വീ​തം ഫാ​ഷ​ൻ കോ​സ്റ്റ്യൂ​മു​ക​ൾ അ​ണി​ഞ്ഞ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ റാ​മ്പി​ലെ​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ഫാ​ഷ​ൻ ഷോ​യി​ൽ വി​വി​ധ നൃ​ത്ത​ങ്ങ​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഫാ​ഷ​ന്‍ ഷോ​യു​ടെ ഉ​ദ്ഘാ​ട​നം സി​നി​മാ​താ​രം സു​ധീ​ർ സു​കു​മാ​ര​ൻ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സി​നി​മാ നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​സ​ജി​മോ​ൻ പാ​റ​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് സെ​ക്ര​ട്ട​റി ടി​ജോ​മോ​ന്‍ ജേ​ക്ക​ബ്‌, ക്രി​സ്റ്റി ജോ​സ്, ലീ​നാ​മോ​ള്‍ മാ​ത്യു, സു​ബി​മോ​ൾ ബാ​ബു, പ്രൈ​സ് ആ​ലി​യ വ​ർ​ഗീ​സ്, അ​ക്ഷ​യ് മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മി​ക​ച്ച ഫാ​ഷ​ൻ ഡി​സൈ​ന​ർ, മോ​ഡ​ൽ എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും കോ​ള​ജ് ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സ് നി​ർ​വ​ഹിച്ചു.