കേ​ര​ള കോ​ൺ​ഗ്ര​സ് ക​രു​ത്ത് തെ​ളി​യി​ക്കും: മോ​ൻ​സ് ജോ​സ​ഫ്
Wednesday, May 1, 2024 6:45 AM IST
കോ​ട്ട​യം: യു​ഡി​എ​ഫി​ലു​ള്ള കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​കാ​തെ ഇ​ല്ലാ​താ​കു​മെ​ന്നു​ള്ള കേ​ര​ള കോ​ൺ​ഗ്ര​സ്-എ​മ്മി​ന്‍റെ പ്ര​സ്താ​വ​ന ഒ​രി​ക്ക​ലും ന​ട​ക്കാ​ത്ത സ്വ​പ്നം മാ​ത്ര​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​നം ജൂ​ൺ നാ​ലി​ന് പു​റ​ത്തു​വ​രു​മ്പോ​ൾ ഇ​ട​തു​പ​ക്ഷ​ത്തേ​ക്കു കാ​ലു മാ​റി​പ്പോ​യ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ ത​ക​ർ​ച്ച​യാ​ണ് സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ​രാ​ജ​യ​പ്പെ​ടു​ന്ന​തോടെ പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ​യി​ള​കു​മെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി. മ​ധ്യ​തി​രു​വി​താം​കൂ​റി​ൽ യു​ഡി​എ​ഫി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കേ​ര​ള​മെ​മ്പാ​ടും പി​ന്തു​ണ തെ​ളി​യി​ക്കു​ന്ന മു​ന്നേ​റ്റ​മാ​ണ് ഭാ​വി രാ​ഷ്‌​ട്രീ​യ​ത്തി​ൽ കാ​ണാ​ൻ​പോ​കു​ന്ന​തെ​ന്നും മോ​ൻ​സ് ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.