ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ ഏഷ്യന്‍ റാങ്കിംഗ്: എംജി രാജ്യത്ത് മൂന്നാമത്
Tuesday, May 14, 2024 3:39 AM IST
കോ​​ട്ട​​യം:​ ബ്രി​​ട്ട​​നി​​ലെ ടൈം​​സ് ഹ​​യ​​ര്‍ എ​​ജ്യു​​ക്കേ​​ഷ​​ന്‍റെ ഈ ​​വ​​ര്‍​ഷ​​ത്തെ ഏ​​ഷ്യാ യൂ​​ണി​​വേ​​ഴ്സി​​റ്റി റാ​​ങ്കിം​​ഗി​​ല്‍ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക്ക് ഇ​​ന്ത്യ​​യി​​ല്‍ മൂ​​ന്നാം സ്ഥാ​​നം. ബം​​ഗ​​ളൂ​​രുവി​​ലെ ഇ​​ന്ത്യ​​ന്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ​​യ​​ന്‍​സും ത​​മി​​ഴ്നാ​​ട്ടി​​ലെ അ​​ണ്ണാ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​മാ​​ണ് യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍. ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​ത്തെ റാ​​ങ്കിം​​ഗി​​ല്‍​എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി നാ​​ലാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു.

ഏ​​ഷ്യ​​ന്‍ രാ​​ജ്യ​​ങ്ങ​​ളി​​ലെ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ ചൈ​​ന​​യി​​ലെ സി​​ന്‍​ഹുവ, പീ​​കിം​​ഗ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ള്‍ തു​​ട​​ര്‍​ച്ച​​യാ​​യി അ​​ഞ്ചാം ത​​വ​​ണ​​യും യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ള്‍ നി​​ല​​നി​​ര്‍​ത്തി. ഈ ​​പ​​ട്ടി​​ക​​യി​​ല്‍ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി 134-ാം സ്ഥാ​​ന​​ത്താ​​ണ്. എം​​ജി ഉ​​ള്‍​പ്പെ​​ടെ അ​​ഞ്ച് ഇ​​ന്ത്യ​​ന്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ളാ​​ണ് ഏ​​ഷ്യ​​ന്‍ റാ​​ങ്കിം​​ഗി​​ല്‍ ആ​​ദ്യ 150ല്‍ ​​ഉ​​ള്‍​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്. ഇ​​തി​​ല്‍ കേ​​ര​​ള​​ത്തി​​ല്‍​നി​​ന്നു​​ള്ള ഏ​​ക സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യും എം​​ജി​​യാ​​ണ്.

അ​​ധ്യാ​​പ​​നം, ഗ​​വേ​​ഷ​​ണം, വി​​ജ്ഞാ​​ന കൈ​​മാ​​റ്റം, രാ​​ജ്യാ​​ന്ത​​ര വീ​​ക്ഷ​​ണം, തു​​ട​​ങ്ങി 18 സൂ​​ച​​ക​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തി​​യാ​​ണ് റാ​​ങ്കിം​​ഗ് നി​​ര്‍​ണ​​യി​​ച്ച​​ത്. വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള 739 സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ളാ​​ണ് ഈ ​​വ​​ര്‍​ഷ​​ത്തെ റാ​​ങ്ക് പ​​ട്ടി​​ക​​യി​​ലു​​ള്ള​​ത്.

നാ​​ഷ​​ണ​​ല്‍ അ​​സ​​സ്മെ​​ന്‍റ് ആ​​ൻ​ഡ് അ​​ക്ര​​ഡി​​റ്റേ​​ഷ​​ന്‍ കൗ​​ണ്‍​സി​​ലി​​ന്‍റെ (​നാ​​ക്) നാ​​ലാം​ഘ​​ട്ട റീ ​​അ​​ക്ര​​ഡി​​റ്റേ​​ഷ​​നി​​ല്‍ എ ​​ഡ​​ബി​​ള്‍ പ്ല​​സ് ഗ്രേ​​ഡ് ല​​ഭി​​ച്ച​​തി​​നു പി​​ന്നാ​​ലെ ഏ​​ഷ്യ​​ന്‍ റാ​​ങ്കിം​​ഗി​​ല്‍ രാ​​ജ്യ​​ത്ത് മൂ​​ന്നാം സ്ഥാ​​നം നേ​​ടാ​​ന്‍ ക​​ഴി​​ഞ്ഞ​​ത് അ​​ഭി​​മാ​​ന​​ക​​ര​​മാ​​ണെ​​ന്ന് വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍ പ​​റ​​ഞ്ഞു. പ​​ഠ​​നം, ഗ​​വേ​​ഷ​​ണം, സം​​രം​​ഭ​​ക​​ത്വ വി​​ക​​സ​​നം, വി​​ദേ​​ശ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ളും വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യു​​ള്ള സ​​ഹ​​ക​​ര​​ണം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ല്‍ കാ​​ലോ​​ചി​​ത​​മാ​​യി മൂ​​ന്നേ​​റാ​​ന്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് സാ​​ധി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.