ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് വീ​ണ്ടും ജി​ല്ല​യി​ൽ ഒ​ന്നാ​മ​ത്
Monday, May 13, 2024 3:26 AM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷാ വി​ജ​യ​ത്തി​ൽ ഇ​ത്ത​വ​ണ​യും ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ലാ​യി 155 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ​ത്.

378 വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യ​ത്തോ​ടൊ​പ്പം 82 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. 279 വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ 261 പേ​ർ വി​ജ​യി​ച്ച് 94 ശ​ത​മാ​നം വി​ജ​യം നേ​ടി. 73 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി.

മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കി​യ അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രെ​യും സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ, അ​സി. മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​ട​ത്ത്, പ്രി​ൻ​സി​പ്പ​ൽ ബി​സോ​യ് ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ണ്‍ ജോ​ണ്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ്മി സോ​ജ​ൻ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.