സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന
Sunday, May 19, 2024 3:47 AM IST
ഇ​ടു​ക്കി: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ടു​ക്കി ആ​ർ​ടി​ഒ ഓ​ഫീ​സി​ന് കീ​ഴി​ലെ സ്കൂ​ൾ, കോ​ള​ജ് വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന 22, 25, 29 തി​യ​തി​ക​ളി​ൽ ന​ട​ക്കും.

വാ​ഹ​ന​ങ്ങ​ൾ രേ​ഖ​ക​ൾ സ​ഹി​തം പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി ആ​ർ​ടി​ഒ പി.​എം. ഷ​ബീ​ർ അ​റി​യി​ച്ചു.

ഫി​റ്റ്ന​സ് ല​ഭി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്റ്റി​ക്ക​ർ പ​തി​ക്കും. പ​രി​ശോ​ധ​നാദി​ന​ത്തി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തും.

22ന് ​ക​ഞ്ഞി​ക്കു​ഴി എ​സ്എ​ൻ എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ട്, 25ന് ​ക​ട്ട​പ്പ​ന ഓ​സാ​നം സ്കൂ​ൾ ഗ്രൗ​ണ്ട്, 29ന് ​രാ​ജ​മു​ടി ഡി ​പോ​ൾ സ്കൂ​ൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന.