കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
Tuesday, April 30, 2024 10:14 PM IST
വ​രാ​പ്പു​ഴ: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കെ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. വ​രാ​പ്പു​ഴ തേ​വ​ർ​കാ​ട് ച​ക്കാ​ല​ക്ക​ൽ പ​രേ​ത​നാ​യ ആ​ൽ​ബി​യു​ടെ മ​ക​ൻ സി.​എ. ആ​ദി​ൽ (14) ആ​ണ് മ​രി​ച്ച​ത്.

ചി​റ​യ്ക്ക​കം മീ​ൻ​തോ​ട് കെ​ട്ടി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. തൂ​ന്പി​ൽ​നി​ന്നും വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​നു​ള്ള ചാ​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു കൂ​ട്ടു​കാ​രി​ൽ ഒ​രാ​ൾ കു​ളി​ക്കാ​നി​റ​ങ്ങി​യി​രു​ന്നി​ല്ല. മ​റ്റൊ​രാ​ൾ നീ​ന്തി​ക്ക​യ​റി.

കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ ചൂ​ണ്ട​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ആ​ദി​ലി​നെ മു​ങ്ങി​യെ​ടു​ത്ത​ത്. കൂ​ന​മ്മാ​വ് സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. അ​മ്മ: ജി​തി. സ​ഹോ​ദ​രി: ആ​ഷ്ന. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.