കു​ടി​വെ​ള്ളം ദു​രു​പ​യോ​ഗം: 15 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി
Saturday, May 4, 2024 4:50 AM IST
പി​റ​വം: മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ളം ദു​രു​പ​യോ​ഗം ചെ​യ്ത പ​തി​ന​ഞ്ചോ​ളം പേ​ർ​ക്കെ​തി​രേ വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ട​പ​ടി സ്വീ​ക​രി​ച്ചു.

പി​റ​വം ന​ഗ​ര​സ​ഭ​യി​ലും, സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​ത്.

ദു​രു​പ​യോ​ഗം ക​ണ്ടെ​ത്തി​യ 15 പേ​രി​ൽ നി​ന്ന് 62,000 രൂ​പ പി​ഴ​യാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി ഈ​ടാ​ക്കി.
കു​ടി​വെ​ള്ള ദു​രു​പ​യോ​ഗം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ൺ 0485 2243356.