കൊ​ച്ചി മെ​ട്രോ ടി​ക്ക​റ്റ് ഇ​നി ഗൂ​ഗി​ള്‍ വാ​ല​റ്റി​ലും
Saturday, May 11, 2024 4:43 AM IST
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ ടി​ക്ക​റ്റും യാ​ത്രാ പാ​സു​മെ​ല്ലാം ഇ​നി ഗൂ​ഗി​ള്‍ വാ​ല​റ്റ് വ​ഴി​യും ല​ഭ്യം. ഗൂ​ഗി​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ​യാ​ണ് കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ് ഇ​തു സാ​ധ്യ​മാ​ക്കി​യ​ത്. കൊ​ച്ചി ആ​സ്ഥാ​ന​മാ​യ പ്രു​ഡ​ന്‍റ് ടെ​ക്‌​നോ​ള​ജീ​സാ​ണ് കൊ​ച്ചി മെ​ട്രോ​യ്ക്ക് ഇ​തി​നു​ള്ള സാ​ങ്കേ​തി​ക പി​ന്തു​ണ​യും സ​ഹാ​യ​ങ്ങ​ളും ന​ല്‍​കു​ന്ന​ത്.

പു​തി​യ സേ​വ​ന​ത്തോ​ടെ ഡി​ജി​റ്റ​ല്‍ ടി​ക്ക​റ്റിം​ഗ് രം​ഗ​ത്ത് കൊ​ച്ചി മെ​ട്രോ ഒ​രു പ​ടി കൂ​ടി മു​ന്നി​ലെ​ത്തി. ന​ഗ​ര ഗ​താ​ഗ​ത രം​ഗ​ത്തെ ഡി​ജി​റ്റ​ല്‍ ചു​വ​ടു​വ​യ്പ്പു​ക​ളി​ല്‍ നി​ര്‍​ണാ​യ​ക നാ​ഴി​ക​ക്ക​ല്ലാ​ണ് ഗൂ​ഗി​ള്‍ വാ​ല​റ്റി​ല്‍ കൊ​ച്ചി മെ​ട്രോ ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കി​യ​തി​ലൂ​ടെ പി​ന്നി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ് എം​ഡി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ പ​റ​ഞ്ഞു.

വി​പ്ല​വ​ക​ര​മാ​യ ഡി​ജി​റ്റ​ല്‍ അ​നു​ഭ​വം കൊ​ച്ചി മെ​ട്രോ യാ​ത്ര​ക്കാ​ര്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക ചു​വ​ടു​വ​യ്പാ​ണ് ഈ ​സ​ഹ​ക​ര​ണ​മെ​ന്ന് പ്രൂ​ഡ​ന്‍റ് ടെ​ക്‌​നോ​ള​ജീ​സ് ഡ​യ​റ​ക്ട​ര്‍ ജീ​ജോ ജോ​ര്‍​ജ് പ​റ​ഞ്ഞു. ആ​ൻ​ഡ്രോ​യ്ഡ് പ്ലാ​റ്റ്‌​മോ​മി​ലാ​ണ് ഗൂ​ഗി​ള്‍ വാ​ല​റ്റ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. കൊ​ച്ചി മെ​ട്രോ ആ​ണ് ഗൂ​ഗി​ള്‍ വാ​ല​റ്റി​ല്‍ ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ഉ​ള്‍​പ്പെ​ടു​ത്ത​പ്പെ​ട്ട മെ​ട്രോ സ​ര്‍​വീ​സ്.