പി​റ​വം ഡി​പ്പോ​യി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ഒ​രാ​ൾ കു​ടു​ങ്ങി, ര​ണ്ടു​പേ​ർ മു​ങ്ങി
Friday, May 17, 2024 4:40 AM IST
പി​റ​വം: പി​റ​വ​ത്തെ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ പു​ല​ർ​ച്ചെ മി​ന്ന​ൽ പ​രി​ശോ​ധ​ന. മ​ദ്യ​പി​ച്ചെ​ത്തി​യ​തി​ന് ഒ​രു ഡ്രൈ​വ​ർ പി​ടി​യി​ലാ​യി. സം​ഭ​വ​മ​റി​ഞ്ഞ് ര​ണ്ടു പേ​ർ ഡി​പ്പോ​യി​ൽ ക​യ​റാ​തെ മു​ങ്ങി. ഇ​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ​ത്തെ ര​ണ്ട് ബ​സു​ക​ളാ​ണ് റ​ദ്ദ് ചെ​യ്ത​ത്. കോ​ല​ഞ്ചേ​രി, അ​ങ്ക​മാ​ലി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ളു​ടെ ഷെ​ഡ്യൂ​ളാ​ണ് റ​ദ്ദ് ചെ​യ്ത​ത്.

ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​ത്യേ​ക സ്ക്വാ​ഡ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പു​ല​ർ​ച്ചെ 5.30 ഓ​ടെ സം​ഘം പി​റ​വം ഡി​പ്പോ​യി​ൽ എ​ത്തി​യി​രു​ന്നു.

ഇ​വ​ർ എ​ത്തി​യ​ത​റി​ഞ്ഞ് മ​റ്റു ജീ​വ​ന​ക്കാ​ർ ഫോ​ണി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ര​ണ്ടു​പേ​ർ മു​ങ്ങി​യ​ത്. ഇ​വ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.