ചെ​റു​ശേ​രി കു​ട്ട​ൻമാ​രാ​ർ​ക്ക് ര​ജ​തപൂർ​ണി​മ പു​ര​സ്്കാ​രം സ​മ​ർ​പ്പി​ച്ചു
Monday, April 29, 2024 1:14 AM IST
ചേ​ർ​പ്പ്: ഊ​ര​ക​ത്ത​മ്മത്തി​രു​വ​ടി​യു​ടെ സ​ന്നി​ധി​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചാ​ണ്ട് മേ​ള സ​പ​ര്യ സ​മ​ർ​പ്പി​ച്ച മേ​ളപ്ര​മാ​ണി ​ചെ​റു​ശേ​രി പ​ണ്ടാ​ര​ത്തി​ൽ കു​ട്ട​ൻമാ​രാ​ർ​ക്ക് ഊ​ര​കം ക്ഷേ​ത്ര​ ക​ലാ​സ്വാ​ദ​ക വേ​ദി മേ​ള​ക​ലാ​താ​ര​കം ര​ജ​തപൂ​ർ​ണി​മ പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ന​ട​ന​കൈ​ര​ളി നാ​ട്യാ​ചാ​ര്യ​ൻ വേ​ണു​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ര​മ്പ​ത്ത് ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​നാ​യി.

ഊ​ര​ക​ത്ത് ക​ലാ അ​വ​ത​ര​ണ​ങ്ങ​ൾ​ക്കാ​യി ഗ്രാ​മ​ഹൃ​ദ​യം രം​ഗ ശാ​ല നി​ർ​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

ഊ​ര​കം ക്ഷേ​ത്രം ര​ക്ഷാ​ധി​കാ​രി ചെ​റു​വ​ത്തൂ​ർ വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി ബ​ഹു​മ​തി സ​മ​ർ​പ്പ​ണം ന​ട​ത്തി. ഊ​ര​ക​ത്ത​മ്മത്തി​രു​വ​ടി ക്ഷേ​ത്രം ത​ന്ത്രി​മാ​രാ​യ വ​ട​ക്കേ​ട​ത്ത് പെ​രു​മ്പ​ട​പ്പ് ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, വ​ട​ക്കേ​ട​ത്ത് പെ​രു​മ്പ​ട​പ്പ് ഹ​രി​ന​മ്പൂ​തി​രി എ​ന്നി​വ​ർ ആ​ശീ​ർ​വാ​ദം ന​ട​ത്തി.

പാ​ല​ക്കി​ഴി പു​ത്ത​ൻമ​ഠം ശ്രീ​നി​വാ​സ റാ​വു പ​ട്ടും പു​ഷ്പ​മാ​ല്യ​വും അ​ണി​യി​ച്ചു.
മേ​ള​പ്ര​മാ​ണി​മാ​രാ​യ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ, പെ​രു​വ​നം സ​തീ​ശ​ൻ മാ​രാ​ർ, കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​ർ, രാ​ജീ​വ് മേ​നോ​ൻ, വി​നോ​ദ് ക​ണ്ടെംങ്കാ​വി​ൽ, ചെ​റു​ശേ​രി കു​ട്ട​ൻ മാ​രാ​ർ, ഉ​ണ്ണി​യം​പു​റ​ത്ത് കൃ​ഷ്ണാ​ന​ന്ദ്, അ​യി​ച്ചി​യി​ൽ കെ ​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ളി, വ​യ​ലി​ൽ നാ​ദസു​ധാ​ര​സം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.