നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് കി​റ്റു​ക​ൾ ന​ൽ​കി
Monday, April 29, 2024 1:14 AM IST
വ​ട​ക്കാ​ഞ്ചേ​രി:​ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഹ​ലോ​ദോ​സ്ത് വ​ട​ക്കാ​ഞ്ചേ​രി​ക്കൊ​രു കൈ​ത്താ​ങ്ങ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​റ്റ് വി​ത​ര​ണ​വും, മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ന്ന​ത്.

ഓ​ട്ടു​പാ​റ ഉ​ഷ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹ​ലോ ദോ​സ്ത് പ്ര​സി​ഡന്‍റ്‌ കെ.​കെ. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും, സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ​സി.​വേ​ണു​ഗോ​പാ​ൽ ഉ​ത്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ബു​ഷ്‌​റ​ റ​ഷീ​ദ്, എം.​എ​ച്ച്. ഷാ​ന​വാ​സ്‌, എ​സ്.കെ. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.