പെ​രു​വ​നം കു​ണ്ടൂ​ർ സ്മാ​ര​ക സ​ദ​സ് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Monday, April 29, 2024 1:14 AM IST
ചേ​ർ​പ്പ്: കു​ണ്ടൂ​ർ സ്മാ​ര​ക സ​ദ​സ്സ് 41-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. അ​ഖി​ല​കേ​ര​ള അ​ടി​സ്ഥാ​ന​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ന്ന പെ​രു​വ​നം രാ​മ​ൻ ന​മ്പ്യാ​ർ സ്മാ​ര​ക അ​ക്ഷ​ര​ശ്ലോ​ക സു​വ​ർ​ണ്ണ​മു​ദ്ര മ​ത്സ​ര​ത്തി​ൽ അ​ഗ​ജ, അ​മൃ​ത​ഭാ​ര​തി​ ഒ​ന്നാംസ്ഥാ​നം നേ​ടി. ​മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള കെപിസി ​അ​നു​ജ​ൻ ഭ​ട്ട​തി​രി​പ്പാ​ട് സ്മാ​ര​ക സു​വ​ർ​ണ​മു​ദ്ര മ​ത്സ​ര​ത്തി​ൽ ഡോ. ​ഇ​ന്ദു കൃ​ഷ്ണ, അ​മൃ​ത​ഭാ​ര​തി​ ഒ​ന്നാം സ്ഥാ​നം നേ​ടി.

ഗു​രു​സ്മൃ​തി​ ദി​ന​ത്തി​ൽ ക​ള​രി​യി​ലെ വി​വി​ധ ബാ​ച്ചു​ക​ളി​ൽ അ​ഭ്യ​സി​ക്കു​ന്ന നൂ​റോ​ളം കു​ട്ടി​ക​ളു​ടെ അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സു​ക​ൾ ന​ട​ന്നു. സാ​ന്ദീ​പ​നി പു​ര​സ്കാ​ര ​സ​മ്മേ​ള​നം മു​ൻ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ ഡോ. ജോ​യ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​വ​നം കു​ട്ട​ൻമാ​രാ​ർ അ​ധ്യ​ക്ഷ​നാ​യി.​ കി​ള​ളി​മം​ഗ​ലം കു​ഞ്ചു വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​പ്പാ​ട് കെപിസി നാ​രാ​യ​ണ​ൻ ഭ​ട്ട​തി​രി​പ്പാ​ട് അ​നു​സ്മ​ര​ണം ന​ട​ത്തി.​ സാ​ന്ദീ​പ​നി പു​ര​സ്‌​കാ​രം ആ​ലു​വ ത​ന്ത്ര​വി​ദ്യാ​പീ​ഠം പ്ര​തി​നി​ധി​ക​ൾ, കാ​ന്ത​ളൂ​ർ ശാ​ല ഡ​യ​റ​ക്ട​ർ പി.സി. ​മു​ര​ളീ​മാ​ധ​വ​നി​ൽ നി​ന്നും ഏ​റ്റുവാ​ങ്ങി.