ആമ്പക്കാട് പള്ളിത്താഴത്ത് വൻ തീപിടിത്തം
Monday, April 29, 2024 1:14 AM IST
മു​തു​വ​റ: ആ​മ്പ​ക്കാ​ട് പ​ള്ളി​ത്താ​ഴ​ത്ത് വ​ൻ തീ​പി​ടി​ത്തം. തൃ​ശൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന അ​ഞ്ചു​മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി നൊ​ടു​വി​ൽ തീ​യ​ണ​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ന​ടു​ത്ത​റ കു​ള​ത്തി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്നും ക​ത്തി​ത്തു​ട​ങ്ങി​യ തീ ​ഏ​ക്ക​ർ ക​ണ ക്കി​നു വ​രു​ന്ന പാ​ട​ത്തേ​യ്ക്കും സ്വ​കാ​ര്യ വ്യ​ക്തി​ യു​ടെ പ​റ​മ്പി​ലേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു.

പാ​ട​ത്തു പ​ട​ർ​ന്ന തീ ​പെ​ട്ട​ന്ന് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യെ​ങ്കി ലും ​പ​റ​മ്പി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ച​ത് വൈ​കീ​ട്ട് അ​ഞ്ച​ര​യാ​യി​ട്ടും പൂ​ർ​ണ​മാ​യി അ​ണ​യ് ക്കാ​ൻ സാ​ധി​ക്കാത്ത​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ജെ​സി​ബിയെ​ത്തി​ച്ച് പ്ലാ​സ്റ്റി​ക് കൂ​മ്പാ​രങ്ങ​ൾ ഇ​ള​ക്കി വെ​ള്ള​മൊ​ഴി​ച്ചാ​ണു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

കൂ​ട്ട​ത്തി​ൽ ഇ​യാ​ളു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന ഒ​രു തെ​ങ്ങി​നും വാ​ഴ​ക്ക​ൾ​ക്കും തീ​പി​ടി​ച്ചു.
പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തു​ന്പോ​ഴു​യ​ർ​ന്ന പു​കശ്വ​സി​ച്ച് പ​ല​ർ​ക്കും ശ്വാ​സ​ത​ട​സം നേ​രി​ട്ട​തൊ​ഴി​ച്ചാ​ൽ മ​റ്റ് നാ​ശന​ഷ്ട​ങ്ങ​ളോ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ഇന്നോവ കാർ കത്തിനശിച്ചു

പേ​രാ​മം​ഗ​ലം: തെ​ച്ചി​ക്കോ​ട്ടു​കാ​വ് ദു​ർ​ഗാ​ഞ്ജ​ലി ഹാ​ളി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​ന്നോ​വ കാ​ർ ക​ത്തി​ന​ശി​ച്ചു. ഇ​ന്നലെ ​ഉ​ച്ച​യ് ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. ക്ഷേ​ത്ര ത്തി​ൽ ന​ട​ന്നി​രു​ന്ന വി​വാ​ഹ സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രും ക്ഷേ​ത്ര ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് വെ​ള്ള​മൊ​ഴി​ച്ച് തീ ​അ​ണ​ച്ചു.

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മ​ന​പ്പ​ടി സ്വ​ദേ​ശി ത​ട​ത്തി​ൽ വീ​ട്ടി​ൽ ക​ണ്ണ​ന്‍റെ കാ​റാ​ണു ക​ത്തി​ന​ശി​ച്ച​ത്. കാ​റി ന്‍റെ സ്റ്റി​യ​റിം​ഗും സീ​റ്റു​ക​ളും ഡാ​ഷ് ബോ​ർ​ഡും ക​ത്തി​ന​ശി​ച്ചു. കാ​റി​നു​ള്ളി​ലു​ണ്ടാ​യ മ​ർ​ദ​ത്തെ തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ളും ത​ക​ർ​ന്നു.

ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണു സം​ഭ​വി​ച്ച​ത്. കൃ​ത്യ​സ​മ​യ​ത്ത് തീ​യ​ണ​ക്കാ നാ​യ​തി​നാ​ൽ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ഴി​വാ​യി.