ശ്വാ​സ​കോ​ശ​ത്തി​ൽ ട​ർ​പ​ന്‍റ​യി​ൻ ക​യ​റി അ​മ​ല​യി​ൽ എ​ത്തി​ച്ച രോ​ഗി സു​ഖം​പ്രാ​പി​ച്ചു
Monday, April 29, 2024 1:14 AM IST
തൃ​ശൂ​ർ: വെ​ള്ള​മെ​ന്നു ക​രു​തി ട​ര്‍​പ​ന്‍റ​യി​ന്‍ കു​ടി​ക്കു​ന്ന​തി​നി​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ ക​യ​റി അ​വ​ശ​ത​യ​നു​ഭ​വി​ച്ച​യാ​ൾ അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സു​ഖം​പ്രാ​പി​ച്ചു. പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ര​നാ​യ പു​ല്ല​ഴി സ്വ​ദേ​ശി ഷൗ​ക്ക​ത്ത​ലി(60)​യാ​ണ് അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​ത്.

വീ​ട്ടി​ല്‍ പെ​യി​ന്‍റിം​ഗ് പ​ണി​ക്കെ​ത്തി‍​യ​വ​ർ വെ​ള്ളം​വ​യ്ക്കു​ന്ന കു​പ്പി​യി​ൽ ട​ര്‍​പ​ന്‍റ​യി​ന്‍ ഒ​ഴി​ച്ചു​വ​ച്ചി​രു​ന്നു. ജോ​ലി​ക​ഴി​ഞ്ഞെ​ത്തി​യ ഷൗ​ക്ക​ത്ത​ലി വെ​ള്ള​മാ​ണെ​ന്നു ഇ​തെ​ടു​ത്തു കു​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് ശ്വാ​സ​കോ​ശ​ത്തി​ലേ​ക്കും ക​യ​റി. ഉ​ട​ന്‍ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ ചെ​ന്നെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് തി​രി​ച്ച​യ​ച്ചു.

ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ ശ​ക്ത​മാ​യ പു​റം​വേ​ദ​ന​യും ക​ഫ​ക്കെ​ട്ടും അ​നു​ഭ​വ​പ്പെ​ട്ടു. ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ എ​ക്സ്റേ എ​ടു​ത്ത​പ്പോ​ള്‍ ശ്വാ​സ​കോ​ശ​ത്തി​ല്‍ ലാ​യ​നി ഉ​ള്ള​താ​യി ക​ണ്ടെ​ത്തി അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു റ​ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ള്‍​മ​നോ​ള​ജി പ്ര​ഫ​സ​ർ ഡോ. ​തോ​മ​സ് വ​ട​ക്ക​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ്രോ​ങ്കോ​സ്കോ​പ്പി ന​ട​ത്തി ട​ര്‍​പ​ന്‍റ​യി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു. ശ്വാ​സ​കോ​ശം പ​ല​പ്രാ​വ​ശ്യം ക​ഴു​കി​യാ​ണു ട​ര്‍​പ​ന്‍റ​യി​ന്‍റെ അം​ശം പു​റ​ത്തെ​ടു​ത്ത​ത്. ഇ​പ്പോ​ള്‍ ചു​മ​യും ശ്വാ​സം​മു​ട്ട​ലും മാ​റി, ഓ​ക്സി​ജ​ന്‍റെ അ​ള​വ് സാ​ധാ​ര​ണ നി​ല​യി​ലാ​യി.

ഡോ. ​തോ​മ​സ് വ​ട​ക്ക​നോ​ടൊ​ പ്പം ഡോ. ​ശി​ല്പ, ഡോ. ​ശു​ഭംച​ന്ദ്ര, ആ​ഷ്‌​ലി, ര​ശ്മി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണു ചി​കി​ത്സ ന​ല്‍​ കി​യ​ത്.