ഗുരുവായൂരിൽ 67.81 ലക്ഷത്തിന്‍റെ വഴിപാടുകൾ, 129 വിവാഹങ്ങൾ
Monday, April 29, 2024 1:14 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ അ​വ​ധി​ക്കാ​ല തി​ര​ക്കും വി​വാ​ഹ ങ്ങ​ളു​ടെ വ​ർ​ധ​ന​വും കൂ​ടി​യാ​യ​തോ​ടെ വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​ന്ന​ലെ 67, 81,192 രൂ​പ​യു​ടെ വ​ഴി പാ​ടു​ക​ൾ ന​ട​ന്നു. 129 വി​വാ​ഹ​ങ്ങ​ളും 452 ചോ​റൂ​ൺ വ​ഴി​പാ​ടും ഉ​ണ്ടാ​യി.1723 പേ​ർ നെ​യ്‌​വി​ള​ക്ക് ശീ​ട്ടാ​ക്കി ദ​ർ​ശ​നം ന​ട​ത്തി. 20 ല​ക്ഷ​ത്തോ​ളം രൂ​പ ഈ ​ഇ​ന​ത്തി​ൽ ല​ഭി​ച്ചു.

പൊ​തു അ​വ​ധി​യാ​യ​തി​നാ​ൽ ഇ​ന്ന​ലെ വി​ഐ​പി ദ​ർ​ശ​ന ത്തി​നു നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തു സാ​ധാ​ര​ണ​ക്കാ​രാ​യ ഭ​ക്ത​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി. രാ​വി​ലെ ശീ​വേ​ലി​ക്കു​ശേ​ഷം 11.30 വ​രെ കൊ​ടി​മ​ര​ത്തി​നു മു​ന്നി​ലൂ​ടെ ഭ​ക്ത​രെ നേ​രി​ട്ട് നാ​ല​മ്പ​ലത്തി​ലേ​ക്കു പ്ര​വേ​ശി​പ്പി​ച്ചു.

ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി.