പാ​ല​പ്പി​ള്ളി കു​ണ്ടാ​യി​യി​ൽ റോ​ഡി​ൽ പു​ലി​യി​റ​ങ്ങി
Monday, April 29, 2024 1:14 AM IST
പാ​ല​പ്പി​ള്ളി: കു​ണ്ടാ​യി​യി​ൽ റോ​ഡി​ൽ പു​ലി​യി​റ​ങ്ങി. കു​ണ്ടാ​യി ചൊ​ക്ക​ന റോ​ഡി​ലാ​ണ് കാ​ർ യാ​ത്ര​ക്കാ​ർ പു​ലി​യെ ക​ണ്ട​ത്.​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ ഇ​തു​വ​ഴിവ​ന്ന കാ​റി​ന് മു​ന്നി​ലൂ​ടെ പു​ലി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്നു.

കാ​ർ യാ​ത്ര​ക്കാ​രാ​ണ് പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത്.​ ഹാ​രി​സ​ൺ ക​മ്പ​നി​യു​ടെ മാ​നേ​ജ​രു​ടെ ബം​ഗ്ലാ​വി​ലേ​ക്കു​ള്ള റോ​ഡി​ലൂ​ടെ പു​ലി പോ​യ​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി പ​ശു​ക്ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു പ​തി​വാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യി​റ​ങ്ങി പ​ശു​വി​നെ കൊ​ന്ന സ്ഥ​ല​ത്തു​നി​ന്ന് 200 മീ​റ്റ​ർ മാ​റി​യാ​ണ് പു​ലി​യെ യാ​ത്ര​ക്കാ​ർ ക​ണ്ട​ത്.​പാ​ല​പ്പി​ള്ളി മേ​ഖ​ല​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണം പ​തി​വാ​ണെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് നാ​ട്ടു​കാ​ർ പു​ലി​യെ കാ​ണു​ന്ന​ത്.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യെ ക​ണ്ട​തോ​ടെ അ​തി​നെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.