വ​ല്ലൂ​രാ​ൻ കു​ടും​ബ​സം​ഗ​മ​വും ജൂ​ബി​ലേ​റി​യ​ന് സ്വീ​ക​ര​ണ​വും
Monday, May 20, 2024 1:48 AM IST
കൊ​ര​ട്ടി: വ​ല്ലൂ​രാ​ൻ കു​ടും​ബ സ​മി​തി വാ​ർ​ഷി​ക​വും പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലേ​റി​യ​ൻ റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ന് സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന പൊ​തു​യോ​ഗം തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോൺ. ​ജോ​സ് വ​ല്ലൂ​രാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി.​കെ.​ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി സെ​ന്‍റ് കാ​മി​ല​സ് വൈ​സ് റെ​ക്ട​ർ ഫാ. ​ദീ​പു വ​ല്ലൂ​രാ​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി ജൂ​ബി​ലേ​റി​യ​നെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ജൂ​ബി​ലേ​റി​യ​ൻ റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ൻ വി.​സി. മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

ന​വ​ദ​മ്പ​തി​ക​ളെ​യും സീ​നി​യ​ർ ദ​മ്പ​തി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽസി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഫാ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ൻ സീ​നി​യ​ർ, സി​സ്റ്റ​ർ കോ​ൺ​സ​ലാ​ത്ത, ജോ​സ് പ​ത്രോ​സ്, ജോ​മോ​ൻ പൈ​ല​പ്പ​ൻ, മെ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, ജോ​മോ​ൾ ജോ​ൺ​സ​ൺ, വി.​പി. ഡേ​വി​സ്, ജി​ൻ​സി ജോ​ഷി, റോ​സി​ലി ജോ​ജോ, വി.​പി.​പോ​ൾ, എ​യ്ഞ്ച​ൽ ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.