പ്ലാ​സ്റ്റി​ക്കി​നെ​തി​രേ പോ​രാ​ട്ട​വു​മാ​യി പട്ടാന്പി ന​ഗ​ര​സ​ഭ
Saturday, May 18, 2024 1:40 AM IST
ഷൊ​ർ​ണൂ​ർ: പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന യ​ജ്ഞ​വു​മാ​യി പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ. "ക​ള​ക്ടേ​ഴ്‌​സ് ബി​ൻ' എ​ന്ന പേ​രി​ൽ ര​ണ്ടു​ല​ക്ഷം​രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.

വി​വി​ധ​യി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യു​ള്ള കു​ട്ട​ക​ൾ സ്ഥാ​പി​ച്ച് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​തു സ്ഥാ​പി​ക്കും. ഇ​രു​മ്പു​വ​ല​ക​ൾ കൊ​ണ്ടു​ണ്ടാ​ക്കി​യ മാ​ലി​ന്യ​ത്തൊ​ട്ടി​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളും ജീ​വ​ന​ക്കാ​രും ഉ​പ​യോ​ഗം​ക​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഈ ​കൊ​ട്ട​ക​ളി​ൽ നി​ക്ഷേ​പി​ക്കും. ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ ഇ​വ ശേ​ഖ​രി​ക്കും.

വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു​പു​റ​മേ പൊ​തു ഇ​ട​ങ്ങ​ളി​ലേ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തെ​പ്പ​റ്റി അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​വും പ​ദ്ധ​തി​ക്കു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​പി. ഷാ​ജി പ​റ​ഞ്ഞു.