തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
തിരുവല്ല ഇരട്ടപ്പാതയിൽ ട്രെയിനുകൾക്ക് ഉടൻ പച്ചക്കൊടി
തിരുവല്ല: കാത്തിരിപ്പിനൊടുവിൽ തിരുവല്ല ഇരട്ടപ്പാതയ്ക്കു പച്ചക്കൊടിയായി. യാത്രാവണ്ടികൾ ഉൾപ്പെടെയുള്ള തീവണ്ടികൾ കടത്തിവിടുന്നതു സംബന്ധിച്ച് റെയിൽവേ സുരക്ഷാവിഭാഗം കമ്മീഷണറുടെ പരിശോധന പൂർത്തിയായി. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ പാത തുറന്നുകൊടുക്കുന്നതോടെ ദീർഘകാലമായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്.

ഇതോടെ തിരുവനന്തപുരം മുതൽ തിരുവല്ല വരെ കാത്തുകിടപ്പില്ലാതെ തീവണ്ടികൾക്കു സഞ്ചരിക്കാനാകും. നാല് പ്ലാറ്റ്ഫോമുകളുമായി തിരുവല്ല റെയിൽവേ സ്റ്റേഷൻ വികസനത്തിനും സാധ്യത തെളിഞ്ഞു. ഒറ്റപ്പാത ആയിരുന്നതിനാൽ തീവണ്ടികൾ സ്റ്റേഷനുകളിൽ ക്രോസിംഗിനായി കാത്തുകിടക്കേണ്ടിവന്നിരുന്നു. ഇത് ഏറെ സമയനഷ്‌ടമുണ്ടാക്കി.

തെക്കുനിന്നുള്ള തീവണ്ടികൾ തിരുവനന്തപുരം മുതൽ തിരുവല്ല വരെ ഇനി കാത്തുകിടപ്പില്ലാതെ ഓടിക്കാനാകും. കോട്ടയം വഴിയുള്ള കായംകുളം – എറണാകുളം പാത ഇരട്ടിപ്പിക്കൽ നടപടികൾ ആരംഭിച്ചിട്ടു ഒരു പതിറ്റാണ്ടിലേറെയായി. സ്‌ഥലമേറ്റെടുക്കൽ അടക്കം പൂർത്തിയാകാൻ ഉണ്ടായ കാലതാമസം കാരണം നടപടികൾ ഏറെ നീണ്ടു. 2003ൽ സ്‌ഥലമേറ്റെടുക്കലിനായി അളവുകൾ പൂർത്തിയാക്കി കല്ലിട്ടതാണ്. കായംകുളത്തു നിന്ന് ചിങ്ങവനം വരെയും എറണാകുളത്തു നിന്ന് ചിങ്ങവനം വരെയുമായി രണ്ട് ഭാഗങ്ങളായാണ് പണികൾ ആരംഭിച്ചത്. കായംകുളം – ചിങ്ങവനം പാതയിൽ ആദ്യഘട്ടമായി മാവേലിക്കര വരെയുള്ള ഇരട്ടപ്പാത പൂർത്തീകരിച്ചു. പിന്നീട് മാവേലിക്കര – ചെങ്ങന്നൂർ പണികൾ നടത്തി.

അടുത്ത ഘട്ടം ചെങ്ങന്നൂർ – ചങ്ങനാശേരിയാണ് ലക്ഷ്യമിട്ടതെങ്കിലും തിരുവല്ല വരെ മാത്രമേ പൂർത്തീകരിക്കാനായിട്ടുള്ളൂ.ചെങ്ങന്നൂർ വരെയുള്ള ഇരട്ടപ്പാതയിലൂടെ മൂന്നുവർഷം മുമ്പ് തീവണ്ടി ഓടിത്തുടങ്ങിയിരുന്നു. അവിടെനിന്നും ഒമ്പത് കിലോമീറ്റർ ദൂരമാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. ഇതിൽ ഏഴ് കിലോമീറ്ററും പത്തനംതിട്ട ജില്ലയിലായതിനാൽ സ്‌ഥലമേറ്റെടുക്കൽ അടക്കമുള്ള റവന്യുജോലികൾ പൂർത്തീകരിച്ചത് പത്തനംതിട്ട കളക്ടറേറ്റിലാണ്. സ്‌ഥലമേറ്റെടുക്കൽ, പാലം നിർമാണം, മണ്ണിട്ടു നികത്തൽ തുടങ്ങിയ നടപടിക്രമങ്ങളിൽ തടസങ്ങളേറെയുണ്ടായി. നാല് അടിപ്പാതകളുടെ നിർമാണമാണ് പൂർത്തീകരിച്ചിരിക്കുന്നത്. ഇരുവെള്ളിപ്ര, കുറ്റൂർ, പ്രാവിൻകൂട്, കോടിയാട്ടുകര എന്നിവിടങ്ങളിൽ അടിപ്പാതകളുണ്ടായതോടെ വാഹനയാത്രയും സുഗമമായി. പ്രാവിൻകൂട് അടിപ്പാതയാണ് ഏറ്റവുമൊടുവിൽ കമ്മീഷൻ ചെയ്തത്. പാത കടന്നുപോകുന്ന കല്ലിശേരിയിൽ ജലഅഥോറിറ്റിയുടെ ട്രാൻസ്ഫോർമർ നീക്കം ചെയ്യാൻ വൈകിയതും നിർമാണം പൂർത്തീകരിക്കാൻ കാലതാമസം നേരിട്ടു.

നിർമാണ ജോലികൾക്കാവശ്യമായ മണ്ണ് തുടക്കത്തിൽ ലഭ്യമായിരുന്നെങ്കിലും പിന്നീട് ഇതും ലഭിക്കാൻ തടസമുണ്ടായി. പാടശേഖരങ്ങളും നദിയുടെ പുറമ്പോക്കുകളും അടക്കം മണ്ണിട്ടുയർത്തേണ്ടതുണ്ടായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും റെയിൽവേ ആവശ്യത്തിനായി മണ്ണ് എത്തിച്ചിരുന്നു. പ്രാദേശികമായ എതിർപ്പുകൾ ഉണ്ടായപ്പോൾ പിന്നീട് പല സ്‌ഥലങ്ങളിലും മണ്ണെടുപ്പ് നടന്നില്ല. കോട്ടയം തുരങ്കത്തിനു സമീപത്തെ റെയിൽവേ ഭൂമിയിൽ നിന്നാണ് ഏറ്റവുമൊടുവിൽ മണ്ണ് എത്തിച്ചത്.തിരുവല്ലയ്ക്ക് നാല് പ്ലാറ്റ്ഫോമുകൾ ലഭിച്ചതും വികസനസാധ്യത വർധിപ്പിക്കുന്നതാണ്. ചെങ്ങന്നൂരിൽ മൂന്ന് പ്ലാറ്റ്ഫോമുകൾ മാത്രമായപ്പോൾ ചരക്കുവണ്ടികൾക്കെന്ന പേരിലാണ് നിലവിൽ തിരുവല്ലയിൽ നാലാം നമ്പർ പ്ലാറ്റ്ഫോം പണിതിരിക്കുന്നത്. പ്ലാറ്റ്ഫോം യാത്രാവണ്ടികൾക്ക് നിലവിൽ ഉപകാരപ്രദമല്ലെങ്കിലും അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.

തിരുവല്ല സ്റ്റേഷൻ കേന്ദ്രീകരിച്ച് റെയിൽവേ ഗുഡ്സ് യാർഡ് വരുന്നുവെന്ന പ്രചാരണമുണ്ട്. ഇതിനെതിരെ പ്രാദേശികമായ എതിർപ്പ് ഉയർന്നതോടെ പദ്ധതിയെ സംബന്ധിച്ച് റെയിൽവേ വിശദീകരണം നടത്തിയിട്ടില്ല.തിരുവല്ല – ചങ്ങനാശേരി പാതയാണ് അടുത്ത ഘട്ടത്തിൽ പൂർത്തീകരിക്കാനുള്ളത്.

നിർമാണത്തിലിരിക്കുന്ന രണ്ടാംപാത മൂന്നുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നു പറയുന്നു. ചങ്ങനാശേരി യാർഡിലെ ജോലികൾ പൂർത്തിയാകാനുണ്ട്. വാഴൂർ റോഡിലെ പഴയ മേൽപാലത്തിലെ പൈപ്പുകൾ പുതിയ മേൽപാലത്തിലേക്കു ജലഅഥോറിറ്റി മാറ്റി സ്‌ഥാപിക്കാത്തതും പണികൾക്കു തടസമായി. ചങ്ങനാശേരി – ചിങ്ങവനം പാതയുടെ ജോലികളാകട്ടെ അനന്തമായി നീളുകയാണ്. സ്‌ഥലമേറ്റെടുക്കൽ അടക്കം പൂർത്തീകരിക്കാനുണ്ട്.
ദർശനത്തിന് മണിക്കൂറുകളുടെ കാത്തുനിൽപ്പ്
ശബരിമല: കനത്ത സുരക്ഷയ്ക്കിടയിലും ശബരിമലയിൽ വൻതിരക്ക്. തിങ്കളാഴ്ച രാത്രി ആരംഭിച്ച തീർഥാടകരുടെ പ്രവാഹം ഇന്നലെ രാത്രി ഏറെ വൈകിയും തുടർന്നു. ഡിസംബർ ആറിനോട ......
മതങ്ങൾ മനുഷ്യനെ ഒന്നിപ്പിക്കുന്ന ശക്‌തി: മാർ തേവോദോസിയോസ്
ഇലന്തൂർ: എല്ലാ മതങ്ങളുടെയും ലക്ഷ്യം മനുഷ്യനന്മയാണെന്നും ഒരു മതവിശ്വാസിക്കും മറ്റുള്ളവരെ നിന്ദിക്കാനാകില്ലെന്നും മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീ ......
നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു
കീഴ്വായ്പൂര്: സഹകരണ മേഖലയിലെ നിക്ഷേപം സുരക്ഷിതമാണെന്നും സഹകാരികൾ ഭയചകിതരാകേണ്ട കാര്യമില്ലെന്നും മന്ത്രി മാത്യു ടി. തോമസ്. മല്ലപ്പള്ളി സർവീസ് സഹകരണ ബാങ ......
ദേവസ്വം ബോർഡ് പ്രസിഡന്റ് അനുശോചിച്ചു
ശബരിമല: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ് ണനും ബോർഡംഗങ്ങളും അഗാധ മായ ദുഖം രേഖപ്പെട ......
ജയലളിതയുടെ നിര്യാണത്തിൽ അനുശോചനം
പത്തനംതിട്ട: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ എഐഡിഎംകെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ അനുശോചന റാലിയും യോഗവും നടത്തി.അം ......
ധർണ നടത്തി
പത്തനംതിട്ട: കറൻസി പിൻവലിച്ച ശേഷം കാർഷിക, തൊഴിൽ മേഖല കളിൽ ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരം കണ്ടത്തെണമെന്നാവശ്യ പ്പെട്ട് ഹ്യൂമൻ റൈറ്റ്സ് മിഷൻ ജില്ലാ കമ്മ ......
അമ്മൻകുടം ഉത്സവം
പത്തനംതിട്ട: മുത്താരമ്മൻ കോവിലിലെ മണ്ഡലകാല ചിറപ്പും അമ്മൻകുടം ഉത്സവവും 16 മുതൽ 29 വരെ നടക്കും. ക്ഷേത്ര ചടങ്ങുകളുടെ ഭാഗമായി ഒമ്പതിനു രാവിലെ 10ന് ക്ഷേത് ......
മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു
ഏഴംകുളം: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊടുവക്കാട് ജംഗ്ഷനിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. നോട്ട് പിൻവലിക്കലിലൂടെ കേന്ദ്രസർക്കാർ ഏർപ്പെടു ......
പൂർവവിദ്യാർഥി സംഘടന
പന്തളം: കുളനട പഞ്ചായത്ത് സ്കൂളിൽ പൂർവവിദ്യാർഥി സംഘടന രൂപീകരിച്ചു. ഹയർ സെക്കൻഡറി മുൻ ഡയറക്ടർ ഡോ.പി.എ.സാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. എൻ.സി.മനോജ് അധ്യക്ഷത വഹ ......
ജലസുരക്ഷ ജീവസുരക്ഷ പദ്ധതിയുമായിശാസ്ത്ര സാഹിത്യ പരിഷത്ത്
പത്തനംതിട്ട: സംസ്‌ഥാന സർക്കാർ നവകേരള മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പിന്തുണ പ്രഖ്യാപിച്ചു. ജലസുരക ......
ഉപജില്ലാ കലോത്സവം ഇന്ന്
വെണ്ണിക്കുളം: വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്എസ്എസിൽ ആരംഭിക്കും.

രാവിലെ ഒമ്പതിന് എഇഒ ബി.ആർ. അനില ......
കോന്നിയിലെ പെൺകുട്ടികളുടെ മരണം:അന്വേഷണം ക്രൈംബ്രാഞ്ചിന്
പത്തനംതിട്ട: കോന്നിയിലെ മൂന്ന് പ്ലസ് ടു വിദ്യാർഥിനികളുടെ തിരോധാനവും മരണവും സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തിരുവനന്തപുരം എസ്പിയുടെ നേതൃത്വ ......
ലയൺസ് ക്ലബ് ബ്ലഡ് മൊബൈൽ ഉദ്ഘാടനം ചെയ്തു
പാലാ: ജനങ്ങളിൽ സന്നദ്ധ രക്‌തദാനം പ്രോത്സാഹി പ്പിക്കാൻ ലയൺസ് ക്ലബിന്റെ ബ്ലഡ് മൊബൈൽ വാനിനു സാധിക്കുമെന്ന് മുൻമന്ത്രി കെ.എം.മാണി പറഞ്ഞു. ലയൺസ് ക്ലബ് ഇന് ......
ഭൂ, ഭവനരഹിതരുടെ കൺവൻഷൻ
കോഴഞ്ചേരി: കർഷകത്തൊഴിലാളി യൂണിയൻ കിടങ്ങന്നൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂരഹിത ഭവന രഹിതരുടെ കൺവൻഷൻ ചേർന്നു. ഭൂരഹിത കൺവൻഷൻ സിപിഎം ഏരിയ സെക്രട ......
വാഹനപാർക്കിംഗ് ക്രമീകരണം
ഈരാറ്റുപേട്ട, ആനക്കൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ അക്കരപ്പള്ളിയുടെ സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്കു ചെയ്യണം. പൊൻകുന്നം, മണിമല ഭാഗത്തുനിന്നുള്ള ......
കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കൺവൻഷൻ നാളെ മുതൽ
കാഞ്ഞിരപ്പള്ളി: ദൈവവചനത്തിലും വിശുദ്ധ കൂദാശകളിലും അധിഷ്ഠിതമായ നവീകരണം ലക്ഷ്യമാക്കിക്കൊണ്ട് നടത്തുന്ന അഞ്ചാമത് കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കൺവൻഷന്റെ ഒരുക ......
ജയലളിതയുടെ മരണം: തമിഴ് തീർഥാടകർ കുറഞ്ഞു
ശബരിമല: ജയലളിതയുടെ ദേഹവിയോഗത്തേതുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ എണ്ണം കുറഞ്ഞു. രണ്ടുദിവസമായി തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകവാഹനങ്ങൾ ......
സുരക്ഷ: വ്യോമസേനയുടെ നിരീക്ഷണം തുടരുന്നു
ശബരിമല: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമല വനമേഖലകളിൽ വ്യോമസേന നടത്തുന്ന നിരീക്ഷണം തുടരുന്നു. ഇന്നു വൈകുന്നേരം വരെയാണ് ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ......
ഗുണഭോക്‌തൃയോഗം
ഏഴംകുളം: സംസ്‌ഥാന സർക്കാർ നടപ്പിലാക്കുന്ന സമ്പൂർണ വൈദ്യുതീകരണ പദ്ധതിയിൽ ഉൾപ്പെട്ട ഏഴംകുളം ഗ്രാമപഞ്ചായത്തിലെ താമസക്കാരായ ഗുണഭോക്‌താക്കളുടെ യോഗം ഒമ്പതിന ......
മെഡിക്കൽ സ്റ്റോറിൽ എക്സൈസ് സംഘത്തിന്റെ പരിശോധന
റാന്നി: ടൗണിലെ മെഡിക്കൽ സ്റ്റോറിൽ എക്സൈസ് സംഘം റെയ്ഡിനെത്തി. സാധാരണ മെഡിക്കൽ ഷോപ്പുകളിൽ വിൽപനയ്ക്കുള്ള മരുന്നുകളിൽ നിന്നും വ്യത്യസ്തമായി ഒന്നും കണ്ടെത ......
വികസന സെമിനാർ
മല്ലപ്പള്ളി: ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷന്റെ നേതൃത്വത്തിൽ നടത്തുന്ന വികസന സെമിനാർ നാളെ രാവിലെ 8.30ന് പാലയ്ക്കാത്തകിടി ഫാത്തിമാഗിരി ലത്തീൻ പള്ള ......
എസ്റ്റേറ്റ് ഉടമകൾ വ്യാജരേഖകളിലൂടെ കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി ഏറ്റെടുക്കണം
പത്തനംതിട്ട: ഹാരിസൺ, ടാറ്റ ഉൾപ്പെടെയുള്ള വൻകിട എസ്റ്റേറ്റ് ഉടമകൾ വ്യാജരേഖകളിലൂടെ കൈവശം വെച്ചിരിക്കുന്ന അഞ്ച് ലക്ഷം ഭൂമി നിയമനിർമാണത്തിലൂടെ സർക്കാർ ഏറ് ......
ഇന്റർവ്യു
മല്ലപ്പള്ളി: കേന്ദ്രാവിഷ്കൃത പദ്ധതിയായ ഡിഡിവി – ജിജിവൈ പദ്ധതിയുടെ കീഴിൽ പത്തനംതിട്ട കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ എവിഒഎൻ, ഐകെവൈഎ എന്നീ സ്‌ഥാപനങ്ങളുട ......
വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കനകക്കുന്ന്, മഠത്തിൽകാവ്, മലമ്പാറ, ദേവി, വള്ളിക്കാട്, പ്ലൈവുഡ് ഫാക്ടറി, പൂച്ചവയൽ എന്നീ ട്രാൻസ്ഫോർമറുക ......
ഗവി ഭൂമിസമര സമിതി പ്രക്ഷോഭം തുടങ്ങുന്നു
പത്തനംതിട്ട: ഗവി ഭൂമി സമര സമിതി സർക്കാരിലേക്കു സമർപ്പിച്ച 14 ആവശ്യങ്ങൾ ര പരിഗ ണിക്കപ്പെടാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമര പരിപാടിക്ക് രൂപം നൽകി.
സുപ്രീം കോടതി വിധി സ്വാഗതം ചെയ്തു
ഇരവിപേരൂർ: തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ചാർജെടുക്കാൻ അനുവദിക്കാതിരുന്ന ആദ്യവിധിയെ അസ്‌ഥിരപ്പെടുത്തിയ സുപ്ര ......
ശരീരസൗന്ദര്യ മത്സരം
പത്തനംതിട്ട: സംസ്‌ഥാന ബോഡി ബിൽഡിംഗ് അസോസിയേഷന്റെയും ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ ഓഫ് പത്തനംതിട്ട ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മിസ്റ്റർ പത് ......
പന്തളം പാലം മന്ത്രി സന്ദർശിക്കും
തിരുവനന്തപുരം : എംസി റോഡിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പന്തളം പാലത്തിന്റെ നിർമാണ പുരോഗതി അവലോകനം ചെയ്യുന്നതിനായി മന്ത്രി ജി. സുധാകരൻ ബന്ധപ്പ ......
കേക്ക് നിർമാണ പരിശീലനം
പത്തനംതിട്ട: അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓമല്ലൂർ അനുഗ്രഹയിൽ ഒമ്പത്, പത്ത് തീയതികളിൽ രാവിലെ പത്തു മുതൽ വൈകുന്നേരം നാലുവരെ കേക്ക് നി ......
ബിഎസ്എൻഎൽ മേള
പത്തനംതിട്ട: ഡിവിഷനിൽ ഇന്ന് വള്ളിക്കോട് കോട്ടയം ജംഗ്ഷനിലും നാളെ മലയാലപ്പുഴ പോലീസ് സ്റ്റേഷനു സമീപവും ഒമ്പതിന് കുമ്പഴ പുളിമുക്കിലും ബിഎസ്എൻഎൽ മേള നടക്കു ......
ജീവിതശൈലി രോഗനിർണയ ക്യാമ്പ്
ഇലന്തൂർ: ശാലേം മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിലും സെന്റ് ജോൺസ് ആംബുലൻസ് (ഇന്ത്യ) പത്തനംതിട്ട സെന്ററിന്റഎ സഹകരണത്തിലും നാളെ രാവിലെ ആറു മുതൽ ഒമ്പതുവരെ ......
തീർഥാടകവിശ്രമകേന്ദ്രം
റാന്നി: തിരുവിതാംകൂർ ഹിന്ദുധർമ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അങ്ങാടി പരിഷത്ത് ഓഫീസിനു സമീപം അയ്യപ്പഭക്‌തർക്കായി തീർഥാടക വിശ്രമകേന്ദ്രം തുറന്നു. പരിഷത്ത് ......
ചാവറ സ്കോളർഷിപ്പ്
തിരുവല്ല: വിശുദ്ധ ചാവറയച്ചന്റെ സ്മരണാർഥം ദർശന കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലെ 10, 11, 12 ക്ലാസുകളിലെ ക ......
മാക്ഫാസ്റ്റ് ദേശീയതല ബയോഫെസ്റ്റിനു നാളെ തുടക്കം
പത്തനംതിട്ട: തിരുവല്ല മാക്ഫാസ്റ്റ് കോളജിലെ സ്കൂൾ ഓഫ് ബയോസയൻസിന്റെ ആഭിമുഖ്യത്തിൽ നാളെയും ഒമ്പതിനുമായി ദേശീയതല ബയോഫെസ്റ്റ് (പ്രാണാ – 2016) നടത്തും.
......
സ്കൂൾ കായികമേള: പത്തനംതിട്ടയ്ക്ക് അഭിമാനത്തോടെ മടക്കം
പത്തനംതിട്ട: തേഞ്ഞിപ്പാലത്തു നടന്ന സംസ്‌ഥാന സ്കൂൾ കായിക മേളയിൽ 10 പോയിന്റുകളുമായി അഭിമാനത്തോടെ പത്തനംതിട്ടയിലെ കുട്ടികൾ ഇന്നു മടങ്ങിയെത്തും. ഇന്നുരാവ ......
ഇ–ഗ്രാന്റ്സ് രജിസ്റ്റർ ചെയ്യണം
പത്തനംതിട്ട: ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ (പോസ്റ്റ് മെട്രിക് പ്ലസ് വൺ മുതൽ പിജി വരെ) 2016–17 വർഷം പ്രവേശനം നേടിയ പട്ടികവർഗ വിദ്യാർഥികൾക്ക് ലംസം ......
ആസൂത്രണ സമിതി അവലോകന യോഗം
പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ പദ്ധതി നിർവഹണ പുരോഗതി വിലയിരുത്തുന്നതിനുള്ള ജില്ലാ ആസൂത്രണ സമിതിയുടെ അവലോകന യോഗം 14,15 തീയതികളിൽ കളക്ടറേറ്റ ......
പുനഃസംഘടിപ്പിക്കപ്പെട്ട ആസൂത്രണസമിതിയിൽസർക്കാർ നോമിനി വൈസ് ചെയർമാനാകും
പത്തനംതിട്ട: പുനഃസംഘടിപ്പിക്കപ്പെട്ട ജില്ലാ ആസൂത്രണസമിതിയിൽ സർക്കാർ നോമിനി വൈസ് ചെയർമാനാകും. മുമ്പും ഇത്തരത്തിൽ തീരുമാനമുണ്ടായിരുന്നെങ്കിലും യുഡിഎഫ് സ ......
വാട്ടർ അഥോറിറ്റിയുടെ അനാസ്‌ഥ: കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി
മാലിന്യമുക്‌ത മുക്കം രണ്ടാം ഘട്ടത്തിനു തുടക്കം
ആരവം നിലയ്ക്കുന്നില്ല; ഇനിയുമുണ്ട് കായിക മാമാങ്കങ്ങൾ
ശക്‌തൻ പച്ചക്കറി മാർക്കറ്റിൽവഴിമുടക്കി കെട്ടിടാവശിഷ്ടം
പാമ്പിനെ പിടികൂടി വനപാലകർക്കു കൈമാറി
അവരും ഉടുക്കട്ടെ: വസ്ത്രശേഖരണ പദ്ധതിയുമായി മൂച്ചിക്കൽ സർക്കാർ എൽപി സ്കൂൾ വിദ്യാർഥികൾ
റോഡ് നന്നാക്കി നാട്ടുകാരുടെ പ്രതിഷേധം
റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിച്ച് വിദേശമലയാളി
ദർശനത്തിന് മണിക്കൂറുകളുടെ കാത്തുനിൽപ്പ്
ബസ് അപകടം: രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് യാത്രക്കാരും നാട്ടുകാരും
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.