വികസന സെമിനാർ നടത്തി
ആലത്തൂർ: കാവശേരി ഗ്രാമപഞ്ചായത്തിൽ വികേന്ദ്രീകൃതാസൂത്രണം വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്തംഗം മീനാകുമാരി ഉദ്ഘാടനം ചെയ്തു. പി.സി.ഭാമ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കെ.ചന്ദ്രൻ പദ്ധതിരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വഹീദ ഉമ്മർ, തുളസി, ശാന്തകുമാരി, സ്‌ഥിരംസമിതി അധ്യക്ഷന്മാരായ രമേഷ് കുമാർ, സുഭദ്ര, അംഗങ്ങളായ ഉണ്ണികൃഷ്ണൻ, ടി.വേലായുധൻ, കഴനി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ചന്ദ്രൻ, പി.കേശവദാസ്, വി.പൊന്നുക്കുട്ടൻ, വി.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സി. സംഗീത സ്വാഗതവും സെക്രട്ടറി കെ.ജയന്തകുമാർ നന്ദിയും പറഞ്ഞു.