തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
അർഹരായവർക്ക് ആനുകൂല്യം ഉറപ്പാക്കും: മന്ത്രി
കൊച്ചി: മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അനർഹരെ ഒഴിവാക്കി അർഹതപ്പെട്ടവർക്ക് മാത്രം ആനുകൂല്യം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കൊച്ചി ഫിഷറീസ് സമുച്ചയത്തിൽ നിർമാണം പൂർത്തീകരിച്ച ഫ്രണ്ട് ഓഫീസും സന്ദർശകമുറിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തൊഴിലാളി ക്ഷേമനിധിയിൽ മത്സ്യത്തൊഴിലാളികൾ അല്ലാത്തവർ നിരവധിയുണ്ട്. അനർഹരെ ഒഴിവാക്കി അർഹരായവർക്ക് ആനുകൂല്യം ഉറപ്പാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. വ്യാജ രേഖകളുമായി വരുന്നവരെ തിരിച്ചറിയുന്നതിന് വകുപ്പിന്റെ വിപുലമായ നെറ്റ്വർക്ക് ഉപയോഗപ്പെടുത്തും.

തൊഴിലാളി ക്ഷേമനിധിയിൽ ചേരുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് ഒഴിവാക്കും. തൊഴിലാളികളിൽ നിന്ന് അപേക്ഷകൾ ഏതു സമയത്തും സ്വീകരിക്കാനും പിന്നീട് നിശ്ചിത സമയത്ത് ചേർത്താൽ മതിയെന്നും നിർദേശം നൽകിയിട്ടുണ്ട്.

ജനകീയ ബന്ധം കൂടുതൽ ശക്‌തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു ജോയിന്റ് ഡയറക്ടർ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നത്. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് വിവിധ പരാതികളുമായി വരുന്നവർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ ഫ്രണ്ട് ഓഫീസിൽ ലഭ്യമാകും.

പരാതിയുമായി വരുന്നവർക്ക് ആരെയാണ് സമീപിക്കേണ്ടതെന്നും ഇവിടെ നിന്ന് അറിയാം. നിയമം അനുശാസിക്കുന്ന തരത്തിൽ മത്സ്യബന്ധനം നടത്തുന്നതിന് മറൈൻ എൻഫോഴ്സ്മെന്റ് ശക്‌തമാക്കണം. തീരപ്രദേശങ്ങളിൽ എല്ലാവർക്കും വീട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി മേയർ സൗമിനി മുഖ്യാതിഥിയായിരുന്നു.

ഫ്രണ്ട് ഓഫീസിന്റെയും സന്ദർശക മുറിയുടെയും താക്കോൽദാനം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷിന് നൽകിക്കൊണ്ട് മന്ത്രി നിർവഹിച്ചു. തീരദേശ വികസന കോർപ്പറേഷൻ ജനറൽ മാനേജർ എസ്. അജയൻ റിപ്പോർട്ട് അവതരിപ്പിച്ചു.

കോർപ്പറേഷൻ കൗൺസിലർമാരായ കെ.ജെ. ആന്റണി, ദീപക് ജോയ്, മത്സ്യത്തൊഴിലാളി യൂണിയൻ പ്രതിനിധികളായ കുമ്പളം രാജപ്പൻ, ചാൾസ് ജോർജ്, ഫിഷറീസ് ഡയറക്ടർ മിനി ആന്റണി, മത്സ്യബോർഡ് കമ്മീഷണർ കെ.എ. സൈറ ബാനു, അഡാക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ യു.എസ്. സജീവ്, ഫിർമ എക്സിക്യൂട്ടീവ് ഡയറക്ടർ പി. സഹദേവൻ, സാഫ് എക്സിക്യൂട്ടീവ് ഡയറക്ടർ സി.ആർ. സത്യവതി, ജോയിന്റ് ഡയറക്ടർ എൻ.എസ്. ശ്രീലു, മത്സ്യഫെഡ് ജില്ലാ മാനേജർ സി.ഡി. ജോർജ്, മാനേജിംഗ് ഡയറക്ടർ ലോറൻസ്, മധ്യമേഖലാ ജോയിന്റ് ഡയറക്ടർ കെ.കെ. സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കുടിവെള്ള പൈപ്പ് പൊട്ടി: ഗതാഗതം സ്തംഭിച്ചു
കോലഞ്ചേരി: കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ കുടിവെളള പൈപ്പ് പൊട്ടിയതിനെ തുടർന്നു ഗതാഗതം സ്തംഭിച്ചു. ദേശീയപാതയിലെ വടയമ്പാടിയിലാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നോട ......
ആദ്യം അമ്പരപ്പ്, പിന്നെ ആശ്വാസം
തൃപ്പൂണിത്തുറ: ഇരുമ്പനം റിഫൈനറി പുതിയ റോഡിൽ ഇന്നലെ എൽപിജി ടാങ്കറും ഡീസൽ ടാങ്കറും തമ്മിലുണ്ടായ കൂട്ടിയിടിയും തുടർന്നു നടന്ന രക്ഷാപ്രവർത്തനങ്ങളും നാട്ടു ......
വളയൻചിറങ്ങര–കരിമുകൾ റോഡിനു 16 കോടി അനുവദിച്ചു
കോലഞ്ചേരി: വളയൻചിറങ്ങര–മംഗലത്തുനട–കരിമുകൾ റോഡിന് കേന്ദ്ര റോഡ് ഫണ്ടിൽനിന്നു 16 കോടി രൂപ അനുവദിച്ചതായി ഇന്നസെന്റ് എംപി അറിയിച്ചു. മഴുവന്നൂർ, ഐക്കരനാട്, ......
ഭക്ഷ്യധാന്യ കിറ്റ് വിതരണം
കോതമംഗലം: എൽദോ മാർ ബസേലിയോസ് ബാവയുടെ ശ്രാദ്ധ പെരുന്നാളിന്റെ ഭാഗമായി മണികണ്ടംചാൽ എൽദോ മാർ ബസേലിയോസ് പള്ളിയിൽ നിർധന കുടുംബങ്ങൾക്ക് കോതമംഗലം ചെറിയപള്ളി ......
തണൽ മരം വെട്ടിനശിപ്പിച്ചതായി പരാതി
മൂവാറ്റുപുഴ: റോഡരികിലെ തണൽ മരങ്ങൾ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചതായി പരാതി. കെഎസ്ആർടിസി ജംഗ്ഷനു സമീപം ബാപ്പുജി റോഡിനു സമീപം നട്ടുവളർത്തിയ തണൽമരങ്ങളാ ......
ചിത്രപ്രദർശനം ആരംഭിച്ചു
മൂവാറ്റുപുഴ: കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാദമിയിൽ മനോജ് നാരായണന്റെ ചിത്രപ്രദർശനം ആരംഭിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വരച്ച 26 ചിത്രങ്ങളാണ് പ്രദർശനത്ത ......
ജവാൻ അനുസ്മരണം
വാഴക്കുളം: കാഷ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ വീരമൃത്യുവരിച്ച സിആർപിഎഫ് ജവാൻ റിൻസ് തോമസിന്റെ പത്താം വാർഷിക അനുസ്മരണ യോഗം വാഴക്കുളം ഇൻഫന്റ് ജീസ ......
പിറവത്തെ മോഷണം: നഗരസഭയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം
പിറവം: കഴിഞ്ഞ ദിവസങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ചു നടന്ന മോഷണങ്ങൾക്കെതിരേ നടപടിയെടുക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു. പാഴൂരിലും പാലച്ചുവട ......
യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തി
കോതമംഗലം: വികസന വിരുദ്ധതയ്ക്കും കെടുകാര്യസ്‌ഥതയ്ക്കുമെതിരെ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിക്കുഴി പഞ്ചായത്തിലേക്ക് മാർച്ചും തുടർന് ......
വധശ്രമക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
കോലഞ്ചേരി: വധശ്രമക്കേസിൽ പിടികിട്ടാപ്പുളളിയെ ആറു വർഷങ്ങൾക്കു ശേഷം പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ അരൂർ പുത്തൻ വീട്ടിൽ രാഹുൽ(34)നെയാണ് റൂറൽ എസ്പി പി.എൻ ......
പൊടിയിൽ മുങ്ങി കൂത്താട്ടുകുളം
കൂത്താട്ടുകുളം: എംസി റോഡ് വികസനവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ടൗണിലെ നിർമാണപ്രവർത്തനം മൂലം പൊടിശല്യം രൂക്ഷമാകുന്നു. വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക ......
റേഷൻ മുൻഗണനാലിസ്റ്റ് അബദ്ധ പഞ്ചാംഗം
കോതമംഗലം: റേഷൻകാർഡിൽ ദരിദ്രരെ സഹായിക്കാൻ തയാറാക്കിയ മുൻഗണനാ പട്ടിക അബദ്ധ പഞ്ചാംഗമാണെന്ന് സിപിഐ മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു.വലിയ വീടും സ്വന്തം കാറു ......
സ്വർണക്കടത്തിനു പുതിയ തന്ത്രവുമായി മാഫിയ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ര്‌ട വിമാനത്താവളം വഴി ഇടക്കാലത്തു നിലച്ച സ്വർണക്കള്ളക്കടത്ത് പുതിയരീതിയിൽ വീണ്ടും സജീവമാകുന്നു. നേരത്തെ ബാഗിന്റെ രഹസ്യഅറ ......
കോടനാട് ബാർ: പരാതിക്കാരനു വധഭീഷണി
കൊച്ചി: കോടനാട് ഡ്യുലാൻഡ് ഹോട്ടലിനു ബാർ ലൈസൻസ് അനുവദിച്ചതിനെതിരേ കോടതിയെ സമീപിച്ചതിനു തനിക്കും കുടുംബത്തിനും നേരേ വധഭീഷണിയുണ്ടായതായി ലഹരിവിരുദ്ധ പ്രവർ ......
കളക്ടറേറ്റിലെ കാമറകളുടെ കണ്ണ് തുറപ്പിക്കാൻ കളക്ടർ
കാക്കനാട്: ജില്ലാ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റിലെ നിരീക്ഷണക്കാമറകൾ പ്രവർത്തിപ്പിക്കാൻ കളക്ടർ മുഹമ്മദ് സഫീറുള്ള ബന്ധപ്പെട്ടവർക്കു നിർദേശം നൽകി. മാസങ്ങള ......
ഫാക്ടിൽ ജീവനക്കാരുടെ രഹസ്യയോഗം
കളമശേരി: ഫാക്ട് സിഎംഡി ഉദ്യോഗമണ്ഡലിൽ ജീവനക്കാരുടെ രഹസ്യ യോഗങ്ങൾ വിളിച്ചുചേർത്തു. ജിപ്സം ഇടപാട് സംബന്ധിച്ച് ഉദ്യോഗസ്‌ഥരുടെ വീടുകളിൽ സിബിഐ റെയ്ഡ് നടന്ന ......
എറണാകുളം ട്രാൻ. സ്റ്റാൻഡ് നവീകരിക്കണം: കമ്മീഷൻ
കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡാണ് നഗരത്തിലെ ഏറ്റവും അവഗണിക്കപ്പെടുന്ന സ്‌ഥലമെന്നും ഇവിടുത്തെ ദുരവസ്‌ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും ......
പ്ലാന്റ് നടത്തിപ്പിനെക്കുറിച്ച് ആശങ്കയെന്നു പ്രതിപക്ഷം
കൊച്ചി: ബ്രഹ്മപുരത്തെ പുതിയ മാലിന്യ സംസ്കരണ പ്ലാന്റിന്റെ നടത്തിപ്പ് സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഉന്നത വ്യവസായികളും ബാങ്കുകളുമായി സഹക ......
10 കോടി മുടക്കും: ചിറ്റിലപ്പിള്ളി
കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യത്തിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയിൽ 10 കോടി രൂപ മുതൽ മുടക്കുമെന്നു വി ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ച ......
ട്രെയിനുകൾ വൈകി യാത്രക്കാർ വലഞ്ഞു
കൊച്ചി: തൃശൂർ ഭാഗത്തുനിന്ന് എറണാകുളത്തേക്കുള്ള ട്രെയിനുകൾ ഇന്നലെ രാവിലെ മണിക്കൂറുകളോളം വൈകിയതു യാത്രക്കാർക്കു ദുരിതമായി. ഷൊർണൂരിൽനിന്നുള്ള എറണാകുളം പാ ......
റേഷൻ മുൻഗണനാ പട്ടിക: ഉദ്യോഗസ്‌ഥർക്കും പരാതി
കാക്കനാട്: റേഷൻകാർഡ് പുതുക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പ്രസിദ്ധീകരിച്ച മുൻഗണനാ പട്ടികയെകുറിച്ചു പഞ്ചായത്ത് സെക്രട്ടറിമാരുടെയും വില്ലേജ് ഓഫീസർമാരുടെയു ......
സംഗീത വിരുന്നൊരുക്കി പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് രാജഗിരിയിൽ
കൊച്ചി: കാക്കനാട് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിൽ സംഗീത വിരുന്നൊരുക്കി പ്രശസ്ത സംഗീതജ്‌ഞനും ഗ്രാമി അവാർഡ് ജേതാവുമായ പണ്ഡിറ്റ് വിശ്വ മോഹൻ ഭട്ട്. ......
കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്ന ഹരിദാസിന് അഭയമേകി ‘സുകൃതം’
നെടുമ്പാശേരി: ആരാലും ആശ്രയമില്ലാതെ കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്ന നിത്യരോഗിയായ ഹരിദാസിനു ‘സുകൃതം’ ചാരിറ്റബിൾ സൊസൈറ്റി സംരക്ഷകരായി. കുന്നുകര പഞ്ചായത് ......
പെരിയാർവാലി കനാൽ ശുചീകരണം; കളക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്ന്
പെരുമ്പാവൂർ: പെരിയാർവാലി കനാൽ മെയിന്റനൻസ് ജോലികൾ തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്യാൻ പാടില്ലെന്നുള്ള കളക്ടറുടെ ഉത്തരവ് പുനപരിശോധിക്കണമെന്ന് എൻആർജി വർക്കേഴ് ......
കിണറിൽനിന്നു കയറുമ്പോൾ കയർപൊട്ടി വീണു പരിക്ക്
പെരുമ്പാവൂർ: കിണർ വൃത്തിയാക്കിയശേഷം മുകളിലേക്കു കയറുമ്പോൾ കയർ പൊട്ടി താഴെ വീണു തൊഴിലാളിക്കു പരിക്കേറ്റു. വെങ്ങോല പുളിയാമ്പിള്ളി സ്വദേശി ഇബ്രാഹിമി(47)ന ......
വീട്ടമ്മമാർക്ക് ഡ്രൈവിംഗ് പരിശീലനം
അങ്കമാലി: എറണാകുളം–അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, മോട്ടോർ എഡ്യൂക്കേഷൻ ട്രെയിനിംഗ് അസോസിയേഷന്റെ സഹകരണത്തോടെ വനിതകൾക്കായി സംഘടിപ് ......
ഭാഷ ചിഹ്നങ്ങളിലേക്കു വഴിമാറുന്നു: ബെന്യാമിൻ
പെരുമ്പാവൂർ: നവമീഡിയയുടെ പ്രചാരണത്തോടെ ചിഹ്നങ്ങളിലേക്കു ഭാഷ വഴിമാറുന്ന കാഴ്ചയാണു കാണുന്നതെന്നു പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ. പഴയകാലത്തെ വരമൊഴി സംസ്കാ ......
വ്യാപക ക്രമക്കേടെന്നു പരാതി
കാലടി: സർക്കാർ താലൂക്ക്, പഞ്ചായത്ത്, വില്ലേജ്, റേഷൻകടകൾ വഴി പ്രസിദ്ധീകരിച്ചിരിക്കുന്ന ബിപിഎൽ ലിസ്റ്റിൽ വ്യാപകമായ ക്രമക്കേടുള്ളതായി പരാതി. സംസ്‌ഥാന സർക ......
മലായിക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമാണം തുടങ്ങി
നെടുമ്പാശേരി: മലായിക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമാണം ആരംഭിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യൻ പദ്ധതിയുടെ നിർമാണോദ്ഘ ......
തോട്ടുവ–കൃഷ്ണൻകുട്ടി റോഡിന്റെ നിർമാണ പ്രവർത്തനമാരംഭിച്ചു
ചേരാനല്ലൂർ: കൂവപ്പടി പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ തോട്ടുവ–കൃഷ്ണൻകുട്ടി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. എറണാകുളം ജില്ലാ പഞ്ചായത്ത ......
ചേരാനല്ലൂർ ഇടവകയിൽ കാരുണ്യവർഷ സമാപനം
ചേരാനല്ലൂർ: ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഇടവകയിൽ കാരുണ്യ വർഷാചരണത്തിന്റെ സമാപനം 30–ന് നടക്കും. കാരുണ്യ വർഷത്തോടനുബന്ധിച്ച് നിർമിക്കുന്ന കാ ......
മുതിർന്ന പൗരൻമാരുടെ ജില്ലാ കൺവൻഷൻ
പെരുമ്പാവൂർ: മുതിർന്ന പൗരന്മാരുടെ ജില്ലാ കൺവൻഷൻ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫാസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്ര ......
വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു
വരാപ്പുഴ: കോതാട് കോരാമ്പാടം ഭാഗത്തു പുഴയിൽ വഞ്ചിമറിഞ്ഞ് മത്സ്യത്തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചു. താന്തോണിതുരുത്ത് കുന്നത്തുവീട്ടിൽ പരേതനായ ശ്രീധരന്റെ ......
യുവതിയെ വാട്ടർ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തി
പെരുമ്പാവൂർ: യുവതിയെ ദുരൂഹസാഹചര്യത്തിൽ വാട്ടർ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മൗലൂദുപുര ശാസ്താംപറമ്പിൽ സുരേഷിന്റെ ഭാര്യ ഷീല(38)യെ ആണ് വീട ......
ട്രെയിൻ തട്ടി മരിച്ച നിലയിൽ
പറവൂർ: പറവൂർ സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വലിയ പല്ലംതുരുത്ത് കാക്കനാട് കെ.സി. കുട്ടൻ (56) ആണ് മരിച്ച ......
ബസിൽ നിന്നിറങ്ങിയ യാത്രക്കാരൻ കുഴഞ്ഞുവീണുമരിച്ചു
പിറവം:ബസിൽനിന്നിറങ്ങിയ യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു. കക്കാട് വടക്കനേത്ത് പരേതനായ രാമന്റെ മകൻ സുകു മാരൻ (63) ആണ് മരിച്ചത്. ഇന്നലെ മൂന്നോടെ കക്കാടാണ ......
അപകടഭീതി വിതച്ച് റാണിപുരം റോഡിലെ കൊടും വളവ്
ഓടന്തോട് ചപ്പാത്ത് തകർച്ചയിൽ
കുടിവെള്ള പൈപ്പ് പൊട്ടി: ഗതാഗതം സ്തംഭിച്ചു
കടലാസിലൊതുങ്ങി കരാർ വ്യവസ്‌ഥകൾ
ജനാധിപത്യവും പൗരബോധവും ശക്‌തിപ്പെടണമെങ്കിൽ മാതൃഭാഷയുടെ ശാക്‌തീകരണം അനിവാര്യം: ഡോ. പി. പവിത്രൻ
വർഗീയ ശക്‌തികൾ കേരളത്തിൽ സ്‌ഥാനമുറപ്പിക്കാൻ ശ്രമിക്കുന്നു: എ.കെ. ആന്റണി
താലൂക്ക് സപ്ലൈ ഓഫീസിലേക്ക് അപേക്ഷ നൽകാൻ എത്തിയത് ആയിരങ്ങൾ
രാജവീഥിയാവാൻ ഒരുങ്ങി പൊൻകുന്നം–തൊടുപുഴ റോഡ്
തകർന്ന കോരഞ്ചിറ–വാൽക്കുളമ്പ്– പന്തലാംപാടം മലയോരപാത റീടാറിംഗ് നടത്തണം
കുന്നുമ്മ അപ്രോച്ച് റോഡ്: തർക്കം രൂക്ഷമാകുന്നു
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.