തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മൂന്നുപേർക്ക് പരിക്ക്
കുണ്ടറ: കുണ്ടറയ്ക്കുസമീപം തൊണ്ടിറക്ക് മുക്കിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരായ രണ്ട് പേർക്കും വീടിന് സമീപം ബസ് കാത്തുനിന്ന വിദ്യാർഥിക്കും പരിക്കേറ്റു. കൊല്ലം തേനി ദേശീയപാതയിൽ ഇന്നലെ രാവിലെ 9.30ന് ആയിരുന്നു അപകടം. നീരാവിൽ പ്ലാന്തോട്ടത്ത് കിഴക്കതിൽ ഭാസ്കരൻ പിള്ളയുടെ മകൻ മഹേഷ് (22) ആണ് മരിച്ചത്.

ബസ് കാത്തുനിന്ന കൊട്ടാരക്കര എൻഎസ്എസ് കോളജ് വിദ്യാർഥി തൊണ്ടിറക്കുമുക്ക് ഗുരുകൃപയിൽ ഉണ്ണിക്കണ്ണൻ (18), സ്കൂട്ടർ യാത്രക്കാരായ കൈതാകോടി ബിജോയ് ഭവനിൽ ബിജോയ് (22), പാലക്കട ജയന്തി കോളനിയിൽ വിഷ്ണു (22) എന്നിവർക്കാണ് പരിക്കേറ്റത്. ബിജോയിയും വിഷ്ണുവും യാത്രചെയ്തിരുന്ന ബൈക്കും മഹേഷിന്റെ ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിക്കുശേഷം മഹേഷിന്റെ ബൈക്ക് നിയന്ത്രണംവിട്ട് ബസ് കാത്ത് നിൽക്കുകയായിരുന്ന ഉണ്ണിക്കണ്ണന്റെ പുറത്തേക്ക് മറിയുകയായിരുന്നു.

മഹേഷിനെയും പരിക്കേറ്റ മൂന്ന്പേരെയും നാട്ടുകാർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഉണ്ണിക്കണ്ണന്റെ തലയ്ക്കു പരിക്കും കാലിന് ഒടിവുമുണ്ട്. തലയ്ക്ക് പരിക്കേറ്റ വിഷ്ണുവിന്റെ നില ഗുരുതരമാണ്. അഞ്ചാലുംമൂട്ടിലെ തുണിക്കടയിൽ സെയിൽസ്മാനായി ജോലിചെയ്തുവരികയായിരുന്നു മഹേഷ്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വ്യാഴാഴ്ച മുളവനയിലേക്ക് പോയിരുന്നു. തിരിച്ചുവരുന്നവഴിയായിരുന്നു അപകടം. അമ്മ: മിനി. സഹോദരി മനിഷ. മഹേഷിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിച്ച ടിപ്പർ ലോറി തലകീഴായി മറിഞ്ഞു
ചവറ: ദേശീയ പാതയിൽ ടിപ്പർ ലോറി എതിരെ വരികയായിരുന്ന കാറിലിടിക്കാൻ വെട്ടിച്ചു തിരിക്കവെ തലകീഴായി മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർക്കും കാർ യാത്രികനും നിസാര ......
ഓർഡിനറി ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
ചവറ: ദേശീയപാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദുരന്തം ഒഴിവായത് ഓർഡിനറി ബസ് ഡ്രൈവറുടെ സമയോജിത ഇടപെടൽ മൂലം. വേഗതയിൽ വരികയായിരുന്ന സൂപ ......
വാഹനാപകടം; ഡ്രൈവർ രക്ഷപ്പെട്ടു
ചവറ: ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിക്ക് അപ്പ് വാനിന്റെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങനാശേരി സ്വദേശി ഷാജിയാണ് അപകടത്തെ ......
സാമൂഹ്യവിരുദ്ധർ കല്ലറയുടെ മേൽമൂടി ഇളക്കിമാറ്റി
ആയൂർ: സാമൂഹ്യവിരുദ്ധർ സെമിത്തേരിയിലെ ശവകല്ലറയുടെ മേൽമൂടി ഇളക്കിമാറ്റി. ഉമ്മന്നൂർ ചെറുവള്ളൂർ സെന്റ് മാർക്സ് കത്തോലിക്ക പള്ളി സെമിത്തേരിയിലെ ശവകല്ലറയുടെ ......
പേവിഷ നിയന്ത്രണ പദ്ധതി ഉദ്ഘാടനം ഇന്ന്
കൊല്ലം: നെടുമ്പന പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള നായ്ക്കളിലെ പ്രജനന നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും ഇന്ന് പഞ്ചായത്ത് കോൺഫറൻസ് ഹ ......
എക്സൈസ് റെയ്ഡിൽ കോട പിടികൂടി
കൊല്ലം: എക്സൈസ് നടത്തിയ റെയ്ഡിൽ കുണ്ടറ കൈതാകോടി കായലുവാരം ഭാഗത്തുനിന്നും 105 ലിറ്റർ കോട പിടികൂടി. കോട സൂക്ഷിച്ചിരുന്ന ആളെപ്പറ്റി സുചന ലഭിച്ചിട്ടുണ്ട്. ......
സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
കൊല്ലം: റോട്ടറി ക്ലബ് ഓഫ് കൊല്ലം മെട്രോയും കൊല്ലം ഉപാസന ഹോസ്പിറ്റലും സംയുക്‌തമായി കരുനാഗപ്പള്ളിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കരുനാഗപ്പ ......
പുസ്തക ചർച്ച ഇന്ന്
കൊല്ലം: പബ്ലിക് ലൈബ്രറി ആന്റ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കെ.ഭാസ്കരൻ രചിച്ച ബ്രൂണോ, സ്വതന്ത്ര ചിന്തയുടെ അഗ്നിജ്വാല എന്ന പുസ്തകത്തെ കുറിച്ചുള്ള ......
കേരള കോൺഗ്രസ്–എംകൺവൻഷൻ ഇന്ന്
കൊല്ലം: കേരള കോൺഗ്രസ്–എം ജില്ലാ പ്രവർത്തക കൺവൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം ചിന്നക്കട സിഎസ്ഐ കൺവൻഷൻ സെന്ററിൽ നടക്കും.ജില്ലാ പ്രസിഡന്റ് ബെന്നി ക ......
ആധാർ കാർഡിന്റെ പകർപ്പ് നൽകണം
കൊല്ലം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പോസ്റ്റ് ഓഫീസുകൾ വഴി വേതനം വാങ്ങിക്കുന്ന ഗുണഭോക്‌താക്കൾ അവരുടെ ആധാർ കാർഡിന്റെ ഒരു പകർപ്പ് അക് ......
ലേക് ദർശൻ നഗർ: ഓണാഘോഷം നാളെ
കൊല്ലം: വടക്കുംഭാഗം ലേക് ദർശൻ നഗർ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷം നാളെ വടക്കുംഭാഗം ജോൺ മാത്യു മെമ്മോറിയൽ ഹാളിൽ നടക്കും.

വൈകുന്നേരം നാലിന് കലാ ......
തെരുവ്നായയുടെ ആക്രമണം; നാല് പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കരുനാഗപ്പള്ളി: കുലശേഖരപുരത്തും ക്ലാപ്പനയിലുമായി നാല് പേർക്ക് തെരുവ് നായുടെ കടിയേറ്റു. മാരകമായി മുറിവേറ്റ ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും അവിടെ ......
കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണു
അമ്പാട്ടുപാളയത്ത് റോഡിന്റെ ഉയരക്കൂടുതൽ അപകടഭീഷണി
വറുതിയിൽ വരണ്ട് ഹൈറേഞ്ച്; തന്നാണ്ട് വിളകൾ കരിഞ്ഞുണങ്ങുന്നു
തോമസ് മാഷ് വാക്കുപാലിച്ചു, കുട്ടികൾ കടൽ കാഴ്ചകൾക്ക് യാത്രയായി
ലോകഹൃദയദിനം: വോക്കത്തോൺ സംഘടിപ്പിച്ചു
കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിച്ച ടിപ്പർ ലോറി തലകീഴായി മറിഞ്ഞു
പച്ചക്കറിത്തോട്ടത്തിൽ ഹരിതഭംഗി വിരിയിച്ച് സായാഹ്ന കൂട്ടായ്മ
’കാടു കയറുന്ന‘ സർക്കാർ കെട്ടിടം
ഗ്രാമീണ ടൂറിസം പാക്കേജുകൾ 2 വർഷത്തിനിടെ രണ്ടായിരം
അപകടാവസ്‌ഥയിൽ തോൽപ്പെട്ടി–നായ്ക്കെട്ടി പാലം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.