പു​ല്ലൂ​രാം​പാ​റ പ​ള്ളി​പ്പ​ടി പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്നു
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ പ​ള്ളി​പ്പ​ടി​യി​ല്‍ ഇ​രു​വ​ഞ്ഞി​പു​ഴ​യിൽ കാലപ്പഴക്കം മൂലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഇ​രു​മ്പു​പാ​ലം പൊ​ളി​ച്ചു​മാ​റ്റു​ന്നു. പു​തി​യ പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പൊ​ളി​ച്ചു​മാ​റ്റൽ. പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ പു​ല്ലൂ​രാം​പാ​റ എ​ല​ന്ത്ക​ട​വ് പാ​ലം വ​ഴി ക​ട​ന്ന് പോ​ക​ണ​മെ​ന്ന് പി​ഡ​ബ്ല്യു​ഡി എ​ന്‍​ജി​നിയ​ര്‍ (ബ്രി​ഡ്ജ​സ്) അ​റി​യി​ച്ചു. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് വ​യ​നാ​ട് റോ​ഡി​ല്‍ ക​ല്പ​റ്റ​യി​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഇ​രു​മ്പു​പാ​ലം പൊ​ളി​ച്ച് പു​തി​യതു നി​ര്‍​മ്മി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ പു​ല്ലൂ​രാം​പാ​റ പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് മ​റി​ഞ്ഞ ക​ല്ലേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ണ് ഇ​രു​മ്പു​പാ​ലം കൊ​ണ്ടു​വ​ന്ന് പു​ല്ലൂ​രാം​പാ​റ പ​ള്ളിപ്പ​ടി​യി​ല്‍ സ്ഥാ​പി​ച്ച​ത്. 1974ല്‍ ​ഉ​ദ്ഘാ​ട​നം ചെ​യ്ത ​പാ​ലം നി​ര്‍​മിക്കു​ന്ന​തി​ന് ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ സ്വീ​റ്റ്‌​സ​ര്‍​ലൻഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കാ​ത്ത​ലി​ക് റി​ലീ​ഫ് സൊ​സൈ​റ്റി​യാ​ണ് നൽകിയത്. ​പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ പാ​ലം വെ​ല്‍​ഡ് ചെ​യ്ത് ഉ​റ​പ്പി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി കോ​ട​ഞ്ചേ​രി​യി​ല്‍ നി​ന്ന് ലൈ​ന്‍ വ​ലി​ച്ച് വൈ​ദ്യു​തി എ​ത്തി​ക്കുകയായിരുന്നു. മേ​രി​ക്കു​ന്ന് ആ​ശു​പ്ര​തി​യി​ല്‍ സേ​വ​നം ചെ​യ്തി​രു​ന്ന സ്വി​റ്റ്‌​സ​ർലൻഡുകാ​രി​യാ​രു​ന്ന സി​സ്റ്റ​ര്‍ ഡോ​. ആ​ല്‍​ബ​റൂ​ണി​യാ​ണ് ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്. 1974ല്‍ ​അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന ടി.​കെ ദി​വാ​ക​ര​നാ​യി​രു​ന്ന ഉ​ദ്ഘാ​ട​കൻ.
42 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഇ​രു​മ്പു പാ​ലം പൊ​ളി​ച്ച് പു​തി​യ കോ​ണ്‍​ക്രീ​റ്റ് പാ​ലം നി​ര്‍​മിക്കു​ന്ന​തി​ന് 4.35 കോ​ടി രൂ​പ​യാ​ണ് എ​സ്റ്റി​മേ​റ്റ് . ഇ​തി​ല്‍ നി​ന്ന് പ​ത്ത് ശ​ത​മാ​നം കു​റ​ച്ചാ​ണ് ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ കോ​ണ്‍​ട്രാ​ക്ട​ര്‍ ക​രാ​ര്‍ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​മ്പാ​ടി, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗ്രാ​മീ​ണ ജനതയ്ക്ക് ഏറെ സഹായകമായിരിക്കും പുതിയ പാലവും അനുബന്ധ റോഡും. പു​ല്ലൂ​രാം​പാ​റ​യി​ല്‍ ത​ന്നെ എ​ല​ന്ത് ക​ട​വി​ല്‍ പു​തി​യ പാ​ലം നി​ര്‍​മ്മാ​ണം ഏതാണ്ട് പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ടാ​റിം​ഗാണ് ഇവിടെ ബാ​ക്കി​യു​ള്ള​ത്.