ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗ്
കോ​ഴി​ക്കോ​ട്: കേ​ര​ള സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ ക​മ്മീ​ഷ​ന്‍ 18ന് ​പാ​ല​ക്കാ​ട് ക​ള​ക്ട​റേ​റ്റി​ലെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സി​റ്റിം​ഗ് ന​ട​ത്തു​ന്നു.
രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ന്ന തെ​ളി​വെ​ടു​പ്പി​ല്‍ പ​ത്തു​കു​ടി സ​മു​ദാ​യം, വീ​ര​ശൈ​വ സ​മു​ദാ​യ​ത്തി​ന്റെ അ​വാ​ന്ത​ര വി​ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ഒ​ബി​സി പ​ദ​വി ന​ല്‍​കു​ന്ന വി​ഷ​യം, ബോ​യ​ന്‍ സ​മു​ദാ​യ​ത്തി​ന് ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നും തെ​ളി​വെ​ടു​പ്പ്, വ​ടു​ക സ​മു​ദാ​യ​ത്തി​ലെ വി​വി​ധ പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന വി​ഭാ​ഗ​ങ്ങ​ളെ ഏ​കീ​കൃ​ത​മാ​യി വ​ടു​ക എ​ന്ന പേ​രി​ല്‍ നാ​മ​ക​ര​ണം ന​ട​ത്തു​ക എ​ന്നി​വ​യാ​ണ് പ​രി​ഗ​ണി​ക്കു​ക.
ചെ​യ​ര്‍​മാ​ന്‍ ജി. ​ശി​വ​രാ​ജ​ന്‍, മെ​ംബ​ര്‍​മാ​രാ​യ വി.​എ. ജെ​റോം, മു​ള​ളൂ​ര്‍​ക്ക​ര മു​ഹ​മ്മ​ദ് അ​ലി സ​ഖാ​ഫി, മെ​ംബ​ര്‍ സെ​ക്ര​ട്ട​റി ഡോ.​വി വേ​ണു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.