വാ​യ്പ തി​രി​ച്ച​ട​ച്ചി​ട്ടും ജ​പ്തി നോ​ട്ടീ​സും കു​ടി​യി​റ​ക്കു ഭീ​ഷ​ണി​യും
Wednesday, January 11, 2017 2:51 PM IST
കാ​ളി​കാ​വ്: സം​സ്ഥാ​ന ഭ​വ​ന ബോ​ർ​ഡി​ൽ നി​ന്നെ​ടു​ത്ത ലോ​ണ്‍ തി​രി​ച്ച​ട​ച്ചു ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം കാ​ളി​കാ​വ് സ്വ​ദേ​ശി​ക്ക് ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ചു. കാ​ളി​കാ​വ് വെ​ന്തോ​ട​ൻ​പ​ടി​യി​ലെ താ​യാ​ട്ടു​പീ​ടി​ക മു​ബാ​റ​ക്കാ​ണ് മാ​താ​വ് ലൈ​ല​യു​ടെ പേ​രി​ൽ ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍​റെ മ​ല​പ്പു​റ​ത്തെ ഓ​ഫീ​സി​ൽ നി​ന്നു ലോ​ണെ​ടു​ത്തി​രു​ന്ന​ത്.
1997 സെ​പ്തം​ബ​റി​ലാ​ണ് മു​ബാ​റ​ക് വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​യി 4,50,000 രൂ​പ ലോ​ണെ​ടു​ത്ത​ത്.
പ​തി​ന​ഞ്ച് വ​ർ​ഷ​ത്തെ കാ​ല​യ​ള​വി​ൽ മാ​സം 8680 രൂ​പ നി​ര​ക്കി​ൽ തി​രി​ച്ച​ട​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നു ഗ​ഡു​ക്ക​ളാ​യി​ട്ടാ​ണ് പ​ണം ക​യ്യി​ൽ കി​ട്ടി​യ​ത്. 1999 ൽ 96,000 ​രൂ​പ ലോ​ണി​ലേ​ക്ക് മ​ട​ക്കി അ​ട​ച്ചു .
2014 ൽ ​പ​ലി​ശ ഉ​ൾ​പ്പെ​ടെ 11,26,078 രൂ​പ വ​ണ്‍ ടൈം ​സെ​റ്റി​ൽ മെ​ന്‍​റ് സം​വി​ധാ​നം വ​ഴി​യും തി​രി​ച്ച​ട​ച്ചു. തു​ട​ർ​ന്ന് ലോ​ണി​നാ​യി ഹൗ​സിം​ഗ് ബോ​ർ​ഡി​ൽ ന​ൽ​കി​യ ആ​ധാ​രം ഉ​ൾ​പ്പെ​ടെ​യു​ള​ള മു​ഴു​വ​ൻ രേ​ഖ​ക​ളും തി​രി​ച്ച് ല​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​പ്ര​തീ​ക്ഷി​ത​മാ​യി റ​വ​ന്യൂ അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി ജ​പ്തി നോ​ട്ടീ​സ് പ​തി​ക്കു​ക​യും ചെ​യ്തു. വെ​ള​ള​യൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ്, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ള​ലും ജ​പ്തി നോ​ട്ടീ​സ് പ​തി​ക്കു​ക​യും ചെ​യ്തു.