അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ലും സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ലും മാ​ന​ന്ത​വാ​ടി
ക​ണി​യാ​മ്പ​റ്റ: 37ാമ​ത് റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ലും സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ലും മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ ചാ​മ്പ്യ​ന്മാ​ര്‍. യു​പി വി​ഭാ​ഗ​ത്തി​ല്‍ 65 ഉം ​എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ 89ഉം ​പോ​യി​ന്റ് നേ​ടി​യാ​ണ് മാ​ന​ന്ത​വാ​ടി ചാ​മ്പ്യ​ന്‍​പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ല്‍ 146 പോ​യി​ന്റു​മാ​യി വൈ​ത്ത​രി ഉ​പ​ജി​ല്ല ര​ണ്ടാ​മ​തെ​ത്തി. സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ 155 പോ​യി​ന്റ് വീ​തം നേ​ടി വൈ​ത്ത​രി, സു​ല്‍​ത്താ​ന്‍ ഉ​പ​ജി​ല്ല​ക​ള്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.